ADVERTISEMENT

കത്തുന്ന ഭൂമിക്ക് കുളിരിന്റെ പുതപ്പൊരുക്കി ഭൗമമണിക്കൂർ ദിനാചരണം ഇന്നു (27) രാത്രി 8.30 മുതൽ 9.30വരെ. പാരിസ്ഥിതിക ദുരന്തത്തിന്റെ വക്കിലായ ലോകത്തോടൊപ്പം വൈദ്യുതി വിളക്കുകൾ കെടുത്തി ഇന്ത്യയും ഈ ആഗോള ആചരണത്തിൽ പങ്കാളിയാകും. കേരളത്തിലും ഭൗമമണിക്കൂർ ദിനാചരണം നടത്തുമെന്ന് സംഘാടകരായ വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ അറിയിച്ചു. സംസ്ഥാനത്തെ ചില ഹോട്ടലുകളും സ്ഥാപനങ്ങളും ഇന്ന് രാത്രി 8.30 മുതൽ 9.30 വരെ ലൈറ്റണച്ച് ഭൗമദിനാചരണത്തിൽ പങ്കാളികളാകുമെന്ന്ഡബ്ലിയു ഡബ്ലിയു എഫ് കേരള ഘടകം മേധാവി രഞ്ജൻ മാത്യു വർഗീസ് പറഞ്ഞു.  

ഈ സമയം വീടുകളിലെയും സ്ഥാപനങ്ങളിലെയുംവൈദ്യുതി വിളക്കുകൾ അണച്ച് ഈ ആഗോള ഭൗമ–പാരിസ്ഥിതിക കൂട്ടായ്മയുടെ ചിറകിനടയിലേക്കുപൊതുജനങ്ങൾക്കും രാഷ്ട്രീയ പ്രവർത്തകർക്കും മറ്റും ചേർന്നു നിൽക്കാനാവും.  കോവിഡിന്റെ പശ്ചാതലത്തിൽ ആൾക്കൂട്ടം ഒഴിവാക്കി വീടുകളിൽ തന്നെ ഭൗമമണിക്കൂർ ്ആചരിക്കാനാണ് ആവശ്യപ്പെടുന്നത്.

ആചരണത്തിനു പുറമെ അതിന്റെ അന്തസത്ത ഉൾക്കൊണ്ട് ഊർജ സംരക്ഷണം ഒരു ജീവിതചര്യയായി മാറ്റേണ്ടതുണ്ട്. ഈ വർഷം ആചരണത്തിനു മുന്നോടിയായി കവിതാരചന, പോസറ്റർ രചനാ മത്സരങ്ങൾ നടത്തി. കേരളത്തിൽ ചർച്ചയാകേണ്ട 15 പാരിസ്ഥിതിക പ്രശ്നങ്ങളെപ്പറ്റി അതാതു മേഖലയിലെ വിദഗ്ധർ സംസാരിക്കുന്നഒരു മിനുട്ട് ദൈർഘ്യമുള്ള വിഡിയോകളു ം പുറത്തിറക്കി.  

തിരുവനന്തപുരത്ത് ഇന്നു രാവിലെ മാനവീയം വീഥിയിൽ നിന്ന് സൈക്കിൾ റാലി സംഘടിപ്പിച്ചു. വൈകീട്ട് 8.30 മുതൽ 9.30 വരെ മ്യൂസിയം മൃഗശാലാ വളപ്പിൽ ലൈറ്റ് ഓഫ് ചെയ്ത് മെഴുകുതിരി വെളിച്ചത്തിൽ കാൻഡിൽ വിജിൽ ആചരിക്കും. കേരള ഗവർണറും മുഖ്യമന്ത്രിയും മുൻവർഷങ്ങളിൽ ഭാഗികമായി വിളക്കണച്ച് പരിപാടിയിൽ പങ്കെടുത്തിരുന്നു .  

കൽക്കരി വൈദ്യുതി: ഓരോ കേരളീയന്റെയും കാർബൺ പാദമുദ്ര വലുത്  

ഓരോ വർഷവും കേരളത്തിൽ ചൂട് കൂടിവരുന്നതിനനുസരിച്ചുവൈദ്യുതി ഉപയോഗവും വർധിക്കയാണ്. അടുത്ത ഏതനും വർഷങ്ങൾക്കുള്ളിൽ ഇതു 50 ശതമാനം കൂടി വർധിക്കാൻ സാധ്യതയുണ്ട്. ഇപ്പോൾ തന്നെ കേരളത്തിനു കേന്ദ്രഗ്രിഡിൽ നിന്നു ലഭിക്കുന്ന വൈദ്യുതി വിഹിതത്തിന്റെ ഏറിയ പങ്കും താപനിലയങ്ങളിൽ നിന്നാണ്. മിക്ക താപനിലയങ്ങളിലും ടർബൈൻ പ്രവർത്തിപ്പിക്കുന്നതിനാവ ശ്യമായ നീരാവി ഉൽപ്പാദിപ്പിക്കാൻ കൽക്കരി കത്തിക്കയാണ്. അന്തരീക്ഷത്തിലേക്ക്വലിയ തോതിൽ കാർബൺ ബഹിർഗമനത്തിന്ഇത് ഇടയാക്കുന്നു. അതിനാൽ തന്നെ ഓരോ കേരളീയന്റെയും കാർബൺ പാദമുദ്ര വളരെ ഉയർന്നു നിൽക്കുന്നു. പാരമ്പര്യേതര ഊർജസ്രോതസ്സുകളിൽ നിന്നുള്ള വൈദ്യുതിയിലേക്കു ലോകത്തോടൊപ്പം കേരളവും മാറേണ്ടതുണ്ട്. അതുപോലെ വൈദ്യുതി ഏറ്റവും കുറവ് ഉപയോഗിക്കും വിധമുള്ള നിർമാണ– സാങ്കേതിക വിദ്യകളും വികസിപ്പിക്കണം. ഇതെല്ലാമാണ് ഭൗമമണിക്കൂർ ആചരണം നൽകുന്ന സന്ദേശം. 

English Summary: Earth Hour 2021: How an hour of turning off non-essential lights goes a long way in planet’s conservation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com