ADVERTISEMENT

വളർത്തുനായ ആയ സ്ട്രൈഡയ്ക്കൊപ്പം ഓസ്ട്രേലിയയിൽ ജെറ്റ് സ്കീയിങ്ങിനിറങ്ങിയ ബ്രോഡി മോസ് എന്ന വ്യക്തിയെ കാത്തിരുന്നത് ഏറെ ഭയപ്പെടുത്തുന്ന അനുഭവമായിരുന്നു. സമുദ്രത്തിനു നടുവിൽ സ്കീയിങ്ങിനിടെ ഉഗ്രവിഷമുള്ള കടൽപ്പാമ്പ് ഇവർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. കടൽപ്പാമ്പ് തൊട്ടരികിലെത്തിയതോടെ ബ്രോഡി അക്ഷരാർത്ഥത്തിൽ അമ്പരന്നുപോയി.

പാമ്പിനെ കണ്ട വളർത്തുനായ അതിനു സമീപത്തേക്ക് നീങ്ങിയെങ്കിലും ബ്രോഡി ഉടൻതന്നെ തടഞ്ഞതിനെത്തുടർന്ന്  വലിയ അപകടം ഒഴിവായി. കിട്ടിയ സമയം കൊണ്ട് ബ്രോഡി കടൽപ്പാമ്പിന്റെ ചിത്രങ്ങളും പകർത്തി. അൽപനേരം ഇവർക്ക് സമീപം ചുറ്റിത്തിരിഞ്ഞ ശേഷം പാമ്പ് വെള്ളത്തിനടിയിലേക്ക് തന്നെ മടങ്ങുകയും ചെയ്തു.

കൂടുതൽ സമയവും ജലത്തിൽ കഴിയുന്നവയാണ് കോറൽ റീഫ് സ്നേക്സ് എന്നറിയപ്പെടുന്ന കടൽ പാമ്പുകൾ. ഇന്ത്യൻ മഹാസമുദ്രത്തിലെയും വെസ്റ്റേൺ പസിഫിക് സമുദ്രത്തിലെയും ചൂടുള്ള മേഖലകളിലാണ് ഇവ കൂടുതലായി കഴിയുന്നത്. എട്ടുമണിക്കൂറിലധികം വെള്ളത്തിനടിയിൽ  മുങ്ങിക്കിടക്കാൻ കഴിവുള്ള ഇവ ശ്വാസം എടുക്കുന്നതിനായാണ് ഉപരിതലത്തിലേക്ക് ഉയർന്നുവരുന്നത്. പാമ്പ് വർഗത്തിൽ തന്നെ ഉഗ്രവിഷമുള്ളവയാണ് കടൽ പാമ്പുകൾ. എന്നാൽ ഇവ പൊതുവേ ആക്രമണ സ്വഭാവം കാണിക്കാത്തവയായതുകൊണ്ട് മനുഷ്യർക്ക് ഇവയുടെ കടിയേറ്റ സംഭവങ്ങൾ വിരളമാണ്.

സമുദ്രജലത്തിൽ 30 മീറ്റർ ആഴത്തിൽ കഴിയുന്ന ഇവ ഈലുകളെയും മത്സ്യങ്ങളെയുമൊക്കെ ഭക്ഷണമാക്കാറുണ്ട്. 60 ഇനത്തിൽപ്പെട്ട കടൽ പാമ്പുകളുണ്ടെങ്കിലും പല ഇനങ്ങൾക്കും കരയിലൂടെ നീന്താനുള്ള കഴിവില്ല. 2.7 മീറ്റർ നീളത്തിൽ വരെ വളരുന്നവയാണ് കടൽ പാമ്പുകൾ.

English Summary: Terrifying moment a deadly sea snake swims up to a jet-ski rider and his dog Stryda in the middle of the ocean

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com