ADVERTISEMENT

വാക്കിലും നോക്കിലും ഗാന്ധിയനായ സുന്ദർലാൽ ബഹുഗുണ കേരളത്തിനും നൈർമല്യമുള്ള ഓർമകൾ സമ്മാനിച്ചിട്ടുണ്ട്. 2002ൽ ആണ് അദ്ദേഹം അവസാനമായി തിരുവനന്തപുരത്ത് എത്തിയത്. തൈക്കാട് ഗാന്ധി സ്മാരക നിധിയിൽ പരിസ്ഥിതി പഠന കേന്ദ്രത്തിന്റെയും തിരുവല്ലത്ത് നദീസംരക്ഷണ യാത്രയുടെ ഫ്ലാഗ് ഓഫ് ചടങ്ങുകളിൽ പങ്കെടുത്ത അദ്ദേഹം എല്ലാവരുടെയും മനം കീഴടക്കി.

chipko-movements-sunderlal-bahuguna-had-special-affection-for-kerala1
തിരുവനന്തപുരം തൈക്കാട് ഗാന്ധി സ്മാരക നിധിയിലെത്തിയ സുന്ദർലാൽ ബഹുഗുണ ഗാന്ധിയൻ പി.ഗോപിനാഥൻ നായരെ ആശ്ലേഷിക്കുന്നു.

പച്ചക്കരയുള്ള ഖദർ മുണ്ടും അരക്കയ്യൻ കുർത്തയും അണിഞ്ഞ് തലയിൽ ഖദർ തുണി കെട്ടി പഞ്ഞിക്കെട്ടു പോലുള്ള താടിയുമായി പുഞ്ചിരിയോടെ എത്തിയ ബഹുഗുണയുടെ ചിത്രം അന്ന് ആ ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചവരുടെയെല്ലാം മനസിൽ മായാതെയുണ്ട്. 

കസ്തൂർബ ഗാന്ധിയുടെ ഓർമ ദിനത്തിലായിരുന്നു അദ്ദേഹം ഗാന്ധി സ്മാരക നിധിയിലെത്തിയത്. ഗാന്ധിയൻ പി.ഗോപിനാഥൻ നായരും കവി വിഷ്ണു നാരായണൻ നമ്പൂതിരിയും ഡോ.സി.പി.അരവിന്ദാക്ഷനുമായിരുന്നു സ്വീകരിക്കാനെത്തിയത്. 

English Summary: Chipko Movement's Sunderlal Bahuguna had special affection for Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com