ADVERTISEMENT

ക്വീൻസ്‌ലൻഡിലെ മോർട്ടൺ ബേയിലുള്ള മൗണ്ട് നിബോയിൽ ഹൈക്കിങ് നടത്തുകയായിന്ന സാഹസിക സഞ്ചാരി കണ്ടെത്തിയത് അന്യഗ്രഹത്തിൽ നിന്നെന്നപോലെ തോന്നിപ്പിക്കുന്ന  വിചിത്ര വസ്തു. ചുവന്ന നിറത്തിൽ നക്ഷത്ര മത്സ്യത്തിനു സമാനമായ ആകൃതിയിൽ ദുർഗന്ധം വമിക്കുന്ന വസ്തുവിനെ ഒരു നടപ്പാതയിലാണ് ഹൈക്കർ കണ്ടെത്തിയത്.

അഴുകിയ മാംസത്തിന്റെ ഗന്ധമായിരുന്നു വസ്തുവിനെന്ന് ഹൈക്കർ വ്യക്തമാക്കി. സൂക്ഷിച്ചു പരിശോധിച്ചെങ്കിലും എന്താണ് സംഗതിയെന്ന് മനസ്സിലാകാത്തതിനെ തുടർന്ന് അദ്ദേഹം അതിന്റെ ചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. എന്നാൽ ഇത് എന്താണെന്ന് കൃത്യമായി തിരിച്ചറിയാൻ ആർക്കും സാധിച്ചില്ല.

ഒടുവിൽ സിഡ്നി റോയൽ ബൊട്ടാണിക് ഗാർഡൻസിലെ റിസർച്ച് ഡയറക്ടറും മുതിർന്ന ജൈവ ശാസ്ത്രജ്ഞനുമായ ബ്രെറ്റ് സമ്മറലാണ് നിഗൂഢ വസ്തുവിന്റെ രഹസ്യം കണ്ടെത്തിയത്. കൂൺ വർഗത്തിലുള്ള സ്റ്റാർഫിഷ് ഫംഗസാണ് ഇതെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. അസറോ റുബ്ര എന്നും ഈ കൂൺ ഇനത്തിന് പേരുണ്ട്. സ്റ്റിങ്ക്ഹോൺസ് എന്ന കൂൺവർഗത്തിലാണ് ഇവ ഉൾപ്പെടുന്നത്. കൂണിന് മുകളിൾ തവിട്ടുനിറത്തിൽ  കാണപ്പെടുന്ന പശപശപ്പുള്ള ഭാഗമാണ് ദുർഗന്ധമുണ്ടാക്കുന്നത്. ചുവപ്പ്, തവിട്ട്, വെള്ള എന്നീ നിറങ്ങളിലാണ് സ്റ്റിങ്ക്ഹോൺസ് ഇനത്തിൽപ്പെട്ട കൂൺ വർഗം വളരുന്നത്.

പരാഗണത്തിനായി പ്രാണികളെ ആകർഷിക്കാൻ ഈ ദുർഗന്ധം ഇവയെ സഹായിക്കുന്നു. തെക്കുകിഴക്കൻ ക്വീൻസ്‌ലൻഡ്, കിഴക്കൻ ന്യൂ സൗത്ത് വെയിൽസ്, കിഴക്കൻ വിക്റ്റോറിയ, ടാസ്മാനിയ, തെക്കൻ ഓസ്ട്രേലിയ എന്നിവിടങ്ങളിലാണ് ഈ ഇനത്തിൽപ്പെട്ട വിഷക്കൂണുകൾ സാധാരണയായി കണ്ടുവരുന്നത്. ടോക്സിക് കാറ്റഗറി 2 വിലാണ് ക്വീൻസ്‌ലൻഡിലെ ആരോഗ്യവിഭാഗം ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റാർഫിഷ് ഫംഗസുകളെ ആരെങ്കിലും ഭക്ഷിച്ചാൽ ഉടൻ തന്നെ വൈദ്യസഹായം തേടണമെന്നും ആരോഗ്യ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ട്. 

English Summary: Local adventurers find an alien-like red creature that 'smells like rotting flesh'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com