ADVERTISEMENT

കടുവ വേട്ടയിൽ കുപ്രസിദ്ധി നേടിയ ‘ടൈഗര്‍ ഹബീബ്’ എന്നറിപ്പെടുന്ന വേട്ടക്കാരൻ ഹബീബ് താലൂക്ദർ പൊലീസ് പിടിയിൽ. വംശനാശഭീഷിണിനേരിടുന്ന് ബംഗാൾ കടുവകളെ കൊന്ന് തള്ളി പൊലീസിനും മൃഗസ്നേഹികൾക്ക് തലവേദനയായ കുപ്രസിദ്ധ വേട്ടക്കാരനാണ് ‘ടൈഗര്‍ ഹബീബ്’.  വംശനാശ ഭീഷണ നേരിടുന്ന എഴുപതോളം ബംഗാൾ കടുവകളെ കൊന്നിട്ടുണ്ടെന്നാണു വിവരം. കാടിനടുത്ത് താമസിച്ചിരുന്ന ഇയാൾ ഉദ്യോഗസ്ഥർ പരിശോധനയ്ക്കു വരുമ്പോള്‍ കണ്ണുവെട്ടിച്ച് രക്ഷപ്പെടാറാണു പതിവെന്നും ഇപ്പോൾ പിടിയിലായെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ സൈദുർ റഹ്മാൻ പറഞ്ഞു.

കണ്ടൽക്കാടുകള്‍ നിറഞ്ഞ സുന്ദർബെൻ വനപ്രദേശത്താണ് ഹബീബ് വേട്ടയാടിയിരുന്നത്. കടുവകളെ വേട്ടയാടിക്കൊന്ന ശേഷം തോല്‍, എല്ലുകൾ, മാംസം എന്നിവ കരിഞ്ചന്തയിൽ വില്‍ക്കുന്നതായിരുന്നു രീതി. ഇതു പിന്നീട് ചൈനയിലേക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും എത്തും. 50 വയസ്സുകാരനായ ഹബീബ് കാട്ടുതേന്‍ എടുത്താണു തുടക്കത്തില്‍ ജീവിച്ചിരുന്നത്. കടുവകളെ വേട്ടയാടു‌ന്നയും അധികൃതരുടെ കണ്ണുവെട്ടിച്ചു മാറിനില്‍ക്കുന്നതും പതിവായതോടെ നാട്ടുകാർക്കിടയിൽ ഇയാൾക്ക് ‘നായക’ പരിവേഷം ലഭിച്ചു.

ഹബീബിനെ ബഹുമാനിക്കുകയും അതേസമയം ഭയക്കുകയും ചെയ്യുന്നതായി പ്രദേശവാസിയായ അബ്ദുസലാം ദേശീയ മാധ്യമത്തോടു പറഞ്ഞു. കാട്ടിനുള്ളില്‍വച്ച് കടുവയോടു പോരാടാൻ ശേഷിയുള്ള അപകടകാരിയാണ് അദ്ദേഹമെന്നും അബ്ദുസലാം വെളിപ്പെടുത്തി. 2004ൽ 440 എണ്ണമുണ്ടായിരുന്ന ബംഗാൾ കടുവകൾ 2015 ആകുമ്പോഴേക്കും 106 ആയി കുറഞ്ഞെന്നാണു വനം വകുപ്പിന്റെ കണക്ക്. 2019ൽ എണ്ണം 114 ആയി ഉയർന്നു. ഹബീബിന്റെ അറസ്റ്റ് ആശ്വാസം നൽകുന്നതാണെന്നു വനം വകുപ്പ് ഉദ്യോഗസ്ഥനായ മയ്നുദ്ദീൻ ഖാൻ വ്യക്തമാക്കി. ഹബീബ് വലിയ തലവേദനയായിരുന്നു. വനത്തിലെ ജൈവവൈവിധ്യത്തിന് ഇയാള്‍ ഭീഷണിയായിരുന്നെന്നും വനംവകുപ്പ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

English Summary: Poacher suspected of killing 70 Bengal tigers captured after 20-year pursuit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com