ഏവരുടെയും പ്രിയങ്കരൻ, വെള്ളത്താടിക്കാരൻ ചിമ്പാൻസി കോബി യാത്രയായി

Cobby, oldest chimpanzee in North American zoos, dies aged 63
SHARE

യുഎസിലെ ഏറ്റവും പ്രായം കൂടിയ ആൺ ചിമ്പാൻസി ജീവൻ വെടിഞ്ഞു. ശാന്തതയും പക്വതയും നിറഞ്ഞ സ്വഭാവമുള്ളതിനാൽ സാൻ ഫ്രാൻസിസ്കോ മൃഗശാലയിലെത്തുന്ന ഏവരുടെയും പ്രിയങ്കരനായിരുന്നു കോബി. 63ാം വയസ്സിലാണ് കോബി മരിക്കുന്നത്.വാർധക്യം മൂലമുള്ള രോഗാവസ്ഥകളാണു മരണത്തിനു കാരണം. സാൻ ഫ്രാൻസിസ്കോ മൃഗശാലയുടെ നിറസാന്നിധ്യമായിരുന്നു കോബിയെന്നും നഷ്ടം നികത്താനാകാത്തതാണെന്നും മൃഗശാലയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ടാന്യ പീറ്റേഴ്സൺ പറഞ്ഞു. വെളുത്ത താടിയായിരുന്നു കോബിയുടെ ഏറ്റവും വലിയ പ്രത്യേകത.

പരിണാമദശയിൽ മനുഷ്യന്റെ ഏറ്റവുമടുത്ത് നിൽക്കുന്ന ജീവികളായ ചിമ്പാൻസികൾ പൊതുവെ ക്രൗര്യം പ്രകടിപ്പിക്കുന്നവയാണ്.എന്നാൽ പാപ്പ എന്നു മൃഗശാല ജീവനക്കാരും സന്ദർശകരും വിളിച്ചിരുന്ന കോബി ഇതിനു നേർവിപരീതമായിരുന്നു. മൃഗശാലയിലെ മറ്റു ചിമ്പാൻസികൾക്ക് ഒരധ്യാപകനെപ്പോലെയായിരുന്നു ഈ ചിമ്പാൻസി. പുതുതായി എത്തുന്ന ചെറിയ ചിമ്പാൻസികളെ മൃഗശാലയുടെ സാഹചര്യങ്ങൾക്കൊത്ത് ഒരുക്കിയെടുക്കുന്നതിൽ കോബി മികച്ച പങ്കു വഹിച്ചു.

Oldest US Chimpanzee Dies

ആഫ്രിക്കയിൽ ജനിച്ച കോബിയെ അനധികൃതമായി വേട്ടയാടി യുഎസിലേക്കു കടത്തിയതാണെന്നാണു കരുതപ്പെടുന്നുത്. 1965ലാണ് കോബി സാൻ ഫ്രാൻസിസ്കോ മൃഗശാലയിലെത്തിയത്. മൃഗശാലയിലെത്തുന്നതിനു മുൻപ് വിനോദമേഖലയിൽ പ്രകടനം നടത്തുന്ന ചിമ്പാൻസിയായിരുന്നു കോബി. ഗ്രേറ്റ് ഏപ്പ് പാസേജ് എന്നു പേരുള്ള പ്രശസ്തമായ ഷോയിലൊക്കെ ഭാഗഭാക്കായിരുന്നു. കോബീസ് ഹോബീസ് എന്നു പേരുള്ള കുട്ടികളുടെ ടിവി പരമ്പരിയിലൊക്കെ അഭിനയിച്ചിട്ടുണ്ട്. ഈ അനുഭവങ്ങളാകാം മനുഷ്യരുമായി ഇണങ്ങാൻ കോബിക്കു തുണയായതെന്നു കരുതുന്നു.

ആദ്യകാലം മുതൽ തന്നെ മാഗി, മിന്നി എന്നു പേരുള്ള രണ്ടു പെൺ ചിമ്പാൻസികൾക്കൊപ്പമാണു കോബി മൃഗശാലയിൽ കഴിഞ്ഞത്. കോബിയുടെ മരണം ഇവരെയും മാനസികമായി ബാധിച്ചിട്ടുണ്ട്.മൃഗശാലാ ജീവനക്കാരാരെങ്കിലും രാത്രിയിൽ കോബിക്കു ‘ഗുഡ്നൈറ്റ്’ പറഞ്ഞാൽ പ്രത്യേക ശബ്ദം ഉപയോഗിച്ച് പ്രതിവചനം നടത്താൻ അവൻ മറന്നിരുന്നില്ല. കാട്ടിൽ താമസിക്കുന്ന ചിമ്പാൻസികളുടെ ശരാശരി ജീവിതദൈർഘ്യം 33 വയസ്സാണ്. എന്നാൽ മൃഗശാലകളിലും മറ്റും ഇവ 63 വയസ്സൊക്കെ വരെ ജീവിച്ചിരിക്കാറുണ്ട്. വംശനാശ ഭീഷണി അഭിമുഖീകരിക്കുന്ന ജീവികളായ ചിമ്പാൻസികൾ ആഫ്രിക്കയിൽ നിന്നുള്ളവരാണ്.

USA-CHIMP/

ഒരു ലക്ഷത്തിലധികം ചിമ്പാൻസികൾ മാത്രമാണ് ഇപ്പോഴുള്ളതെന്നു സാൻ ഫ്രാൻസിസ്കോ മൃഗശാല അധികൃതർ പറയുന്നു. ചിമ്പാൻസികളിൽ ഇപ്പോൾ ജീവിക്കുന്ന ഏറ്റവും പ്രായം കൂടിയത്, സൂസി എന്ന 67 വയസ്സുള്ള പെൺ ചിമ്പാൻസിയാണ്. 2017 ൽ മരിച്ച ലിറ്റിൽ മാമ എന്ന പെൺചിമ്പാൻസി 80 വയസ്സ് പിന്നിട്ടിരുന്നു. ലോകത്ത് ഇതുവരെയുള്ളതിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന ചിമ്പാൻസിയാണു ലിറ്റിൽ മാമ.പെൺചിമ്പാൻസികൾക്ക് ആൺ ചിമ്പാൻസികളെക്കാൾ ആയുർദൈർഘ്യം കൂടുതലാണ്.

English Summary: Cobby, oldest chimpanzee in North American zoos, dies aged 63

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം പാടിയതും പഠിച്ചതും കമ്മ്യൂണിസം: ദലീമ എം.എൽ.എ

MORE VIDEOS
FROM ONMANORAMA