കണ്ണടച്ചു തുറന്നപ്പോൾ അരുവി അപ്രത്യക്ഷമായി; അമ്പരന്ന് കാഴ്ചക്കാർ, വിഡിയോ

Canadian stream quickly disappearing beneath ice goes viral
Grab image from video shared on Twitter by Brad Atchison
SHARE

അതിശൈത്യത്തിന്റെ പിടിയിലാണ് കാനഡ. ശൈത്യം പിടിമുറുക്കിയതോടെ നദികളും തടാകങ്ങളുമെല്ലാം തണുത്തുറഞ്ഞു. കാനഡയിലെ സ്ക്വാമിഷിൽ നിന്നു പുറത്തു വന്ന ഒരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഒഴുകിക്കൊണ്ടിരുന്ന ഒരു അരുവി നിമിഷനേരം തണുത്തുറഞ്ഞ് മഞ്ഞാകുന്ന കാഴ്ചയാണിത്. ഷാനൻ ഫാൾ അരുവിയാണ് ആളുകൾ നോക്കിനിൽക്കെ ഘനീഭവിച്ച് കനംകുറഞ്ഞ മഞ്ഞുകണങ്ങളായി മാറിയത്. ഫ്രാസിൽ ഐസ് എന്ന പ്രതിഭാസമാണ് ഇതിനു പിന്നിൽ. ബ്രാഡ് ആറ്റ്ചിസൺ ആണ് വിഡിയോ പകർത്തി ട്വിറ്ററിൽ പങ്കുവച്ചത്. നിമിഷ നേരംകൊണ്ട് എട്ട് ലക്ഷത്തിലധികം ആളുകൾ വിഡിയോ കണ്ടു.

അതിശൈത്യമാണ് അപൂർവ പ്രതിഭാസത്തിനു പിന്നിലെന്ന് കാലാവസ്ഥാ ഗവേഷകയായ ജെസ്സി ഉപാൽ വിശദീകരിച്ചു. കാനഡയിലെ വാൻകൂവർ ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങൾ അതിശൈത്യത്തിന്റെ പിടിയിലാണ്. മൈനസ് 15 ഡിഗ്രി സെല്ഡഷ്യസായിരുന്നു കഴിഞ്ഞ ദിവസം സ്ക്വാമിഷിൽ രേഖപ്പെടുത്തി. 1968 രേഖപ്പെടുത്തിയ മൈനസ് 12 ഡിഗ്രി സെൽഷ്യസായിരുന്നു ഇവിടുത്തെ ഏറ്റവും കുറഞ്ഞ താപനില.

English Summary: Video of Canadian stream quickly disappearing beneath ice goes viral

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA