ADVERTISEMENT

പന്ത്രണ്ട് മണിക്കൂറിലധികം നീണ്ട ആശങ്കയ്ക്കൊടുവിൽ പാലക്കാട് ചിറ്റൂർ വേമ്പ്രയിലെ ജനവാസ മേഖലയില്‍ കണ്ട കാട്ടുപോത്തിനെ വനത്തിലേക്ക് കയറ്റി. രാവിലെ കണ്ട സ്ഥലത്ത് നിന്ന് പത്ത് കിലോമീറ്ററിലധികം റോഡിലൂടെ നടത്തിയാണ് വനത്തിലെത്തിച്ചത്. ജനവാസമേഖലയിലൂടെയുള്ള യാത്രയായതിനാൽ പൊലീസിന്റെയും വനപാലകരുടെയും നേതൃത്വത്തിൽ പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിരുന്നു. രാവിലെ അഞ്ച് മണിയോടെ വേമ്പ്രയിലെ മാവിൻ തോട്ടത്തിൽ കാട്ടുപോത്തിനെ ആദ്യം കണ്ടു. മൂന്ന് മണി വരെ നടന്നും ഉറങ്ങിയും കാട്ടുപോത്ത് തോട്ടത്തിൽ തുടർന്നു. പിന്നീട് കാട്ടിലേക്കയയ്ക്കാനായിരുന്നു വനപാലകരുടെ ശ്രമം. 

 

കൃഷിയിടത്തിലും വീടുകൾക്ക് സമീപവുമെത്തിയെങ്കിലും വനപാലകർ തെളിച്ച വഴിയിലൂടെ പതിയെ മുന്നോട്ട് നീങ്ങി. ഇതിനിടയിൽ മീങ്കര ഡാമിനോട് ചേർന്നുള്ള വീടിന്റെ പിന്നിലെ വളർത്തുമൃഗങ്ങൾക്ക് സമീപം കാട്ടുപോത്ത് എത്തിയത് ആശങ്ക കൂട്ടി.  റെയിൽവേ പാളവും രണ്ട് ഡാമുകളും വൈകിട്ട് ആറ് മണിയോടെ കടന്നു. മീങ്കരയ്ക്ക് സമീപത്തെ കനാലില്‍ നിന്ന് വെള്ളം കുടിച്ച് അവിടെ കുറച്ച്നേരം വിശ്രമിച്ചു. പടക്കം പൊട്ടിക്കാന്‍ തുടങ്ങുന്നതിനിടെ വീണ്ടും മുന്നോട്ട് നടന്നു. ഇടയ്ക്കിടെ പിന്തിരിഞ്ഞും വഴി മാറി യാത്ര ചെയ്തും വീണ്ടും അതിർത്തിയിലേക്ക്. ഒടുവിൽ ഏഴരയോടെ ചെമ്മണാം പതി വനമേഖലയിൽ എത്തിച്ച് സുരക്ഷിതമാക്കി. കാട്ടുപോത്തിനെ കാട് കയറ്റിയെങ്കിലും വീണ്ടും നാട്ടിലേക്ക് ഇറങ്ങുന്നുണ്ടോ എന്ന കാര്യം കൃത്യമായി നിരീക്ഷിക്കാനാണ്  വനം വകുപ്പിന്റെ തീരുമാനം.

 

English Summary:  Straying of wild animals triggers panic near Palakkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com