ADVERTISEMENT

ചാരുംമൂട് പാടശേഖരത്ത് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് സുന്ദരമായ മത്സ്യ ശിൽപം തീർത്തിരിക്കുകയാണ് ചുനക്കര കിഴക്ക് ലിമലയത്തിൽ ലിനേഷ്. പെരുവിലിൽച്ചാൽ പുഞ്ചയിൽ ചുനക്കര - നൂറനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ബണ്ട് റോഡിന് താഴെയായുള്ള വഴി സ്ഥലത്താണ് 18 അടി ഉയരത്തിലുള്ള മത്സ്യരൂപം സ്ഥാപിച്ചിട്ടുള്ളത്. ധാരാളം ആളുകൾ ഇത് കാണാൻ ഇവിടെയെത്തുന്നുണ്ട്. എല്ലാവരും ലിനേഷിന്റെ കരവിരുതിനെയും ആശയത്തേയും അഭിനന്ദിച്ചാണ് മടങ്ങുന്നത്. ഫ്രീലാൻഡ്സ് ആർട്ടിസ്റ്റായ ലിനേഷ് പൊതു ഇടങ്ങളിൽ പ്ലാസ്റ്റിക് വലിച്ചെറിയുന്നതിനെതിരെയുള്ള സന്ദേശത്തിന്റെ ഭാഗമായാണ് പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് മത്സ്യ രൂപം തീർത്ത് പ്രദർശിപ്പിച്ചിരിക്കുന്നത്.

പുഞ്ചയിലെ വഴികളിൽ വൈകുന്നേരങ്ങളിൽ ലിനേഷും സുഹൃത്തുക്കളും എത്താറുണ്ട്. ഇവിടെ വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക് കുപ്പികളും മറ്റും വർധിച്ചുവന്നതോടെ ഇത് നീക്കം ചെയ്യുവാനായിരുന്നു ആദ്യം ഒരുങ്ങിയത്.അയ്യപ്പൻ, ജോബി, ജയകൃഷ്ണൻ , മനു തുടങ്ങിയ സുഹൃത്തുക്കൾ ചേർന്ന് പാടശേഖരത്തിലും നീരൊഴുക്ക് തോട്ടിലും കിടന്നിരുന്ന പ്ലാസ്റ്റിക് കുപ്പികൾ പെറുക്കിയെടുത്തു. ഇവ 50 ചാക്കുകളിലാക്കി നിറച്ചതോടെയാണ് കുപ്പികൾ ഉപയോഗിച്ച് ശിൽപമുണ്ടാക്കി പ്രദർശിപ്പിക്കാൻ തീരുമാനിച്ചത്.

കമ്പി കൊണ്ട് സ്ട്രക്ച്ചറുണ്ടാക്കി അതിൽ കുപ്പികൾ മാലപോലെ കോർത്ത് പിടിപ്പിച്ചാണ് മത്സ്യ ശിൽപമാക്കി മാറ്റിയത്. പാടത്തു നിന്നു തന്നെ ലഭിച്ച രണ്ട് അപ്പച്ചട്ടികളാണ് കണ്ണന്റെ സ്ഥാനത്ത് ഉറപ്പിച്ചിരിക്കുന്നത്. 12 ദിവസത്തോളമെടുത്ത നിർമാണ പ്രവർത്തനങ്ങൾക്ക് പിതാവ് സുരേഷിന്റെ സഹായവുമുണ്ടായിരുന്നെന്ന് ലിമേഷ് പറഞ്ഞു. തൃശൂർ ഫൈൻ ആർട്ട്സ് കോളേജിൽ നിന്നും ബിഎഫ്എ സ്കൾപ്ച്ചർ പാസായശേഷം ഫ്രീലാൻഡ്സ് ആർട്ടിസ്റ്റായി വർക്ക് ചെയ്തു വരികയാണ് ലിമേഷ്. പാഴ്‌വസ്തുക്കളിൽ നിന്നും മനോഹരങ്ങളായ വസ്തക്കളും ശിൽപങ്ങളും തീർത്ത് ഇദ്ദേഹം ശ്രദ്ധ നേടിയിട്ടുണ്ട്. ഇന്റീരിയർ വർക്കുകളും ചെയ്തു വരുന്നു. ലിമയാണ് മാതാവ്. ഭാര്യ:ഹരിത,മകൻ ചേതൻ

English Summary:  Giant Fish Sculptures Made from Discarded Plastic Bottles in Charummoodu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com