മനുഷ്യരെപ്പോലെ കൂണുകളും പരസ്പരം സംസാരിക്കും; ഭാഷ സങ്കീർണം, 50 വാക്കുകൾ ഓർക്കും

Mushrooms can talk to each other and recognise up to 50 words, researcher suggests
SHARE

കൂണുകൾ...വളരെ നിശബ്ദരായി ഒരു ഇലയനക്കം പോലുമില്ലാതെ ഭൂമിയിൽ നിൽക്കുന്ന ജീവജാലങ്ങൾ. എന്നാ‍ൽ കൂണുകൾ മനുഷ്യരെപ്പോലെ സംസാരിക്കാറുണ്ടെന്ന് ഇപ്പോഴൊരു പഠനം പുറത്തിറങ്ങി .ബ്രിസ്റ്റളിലെ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റ് ഇംഗ്ലണ്ട് സർവകലാശാലയിൽ കംപ്യൂട്ടർ സയൻസ് പ്രഫസറായ ആൻഡ്രു ആഡമറ്റാസി എന്ന ഗവേഷകന്റെ നേതൃത്വത്തിലാണ് പഠനം പുരോഗമിച്ചത്. ഫലങ്ങൾ ജേണൽ ഓഫ് റോയൽ സൊസൈറ്റി ഓപ്പൺ സയൻസ് എന്ന ശാസ്ത്രജേണലിൽ പ്രസിദ്ധീകരിച്ചു.

ഇനോകി, സ്പ്ലിറ്റ് ഗിൽ, ഗോസ്റ്റ്, കാറ്റർപില്ലർ എന്നീ ഫംഗസുകളുടെ ഇലക്ട്രിക്കൽ തരംഗങ്ങൾ പരിശോധിച്ചാണ് ശാസ്ത്രജ്ഞർ ഈ നിഗമനത്തിലെത്തിയത്.ചെറിയ ഇലക്ട്രോഡുകൾ കൂണുകളുടെ ഫൈവേ എന്നറിയപ്പെടുന്ന ഭാഗത്തേക്ക് വച്ച ശേഷം അതിന്റെ പ്രതികരണങ്ങൾ അടയാളപ്പെടുത്തിയാണ് ഗവേഷണം പുരോഗമിച്ചത്. മനുഷ്യരിൽ നാഡീവ്യവസ്ഥയിലെ ന്യൂറോണുകൾ പോലെ കൂണുകളിൽ ഹൈഫേ പ്രവർത്തിക്കുന്നു എന്നാണു കണ്ടെത്തൽ.

മനുഷ്യരുടെ ഭാഷ പോലെ സങ്കീർണമാണ് കൂണുകളുടെ ഈ ഭാഷയെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്. സ്വന്തമായുള്ള ഈ ഭാഷയിലെ അൻപതു വാക്കുകൾ ഈ കൂണുകൾക്ക് ഓർത്തുവയ്ക്കാമെന്നും ആൻഡ്രു ആഡമറ്റാസി പറയുന്നു. മരങ്ങളുമായി ബന്ധം വരുമ്പോഴാണു കൂണുകളിലെ ഹൈഫെയിൽ നിന്നു കൂടുതൽ സിഗ്നലുകൾ പോകുന്നതെന്നു ശാസ്ത്രജ്ഞർ പറയുന്നു. ഭക്ഷണത്തെപ്പറ്റിയും അനുകൂലകാലാവസ്ഥയെപ്പറ്റിയും മറ്റുള്ളവർക്ക് വിവരം നൽകുന്നതാകാം ഇതെന്നാണു പറയുന്നത്. കൃത്യമായി പറഞ്ഞാൽ ശരാശരി ആറക്ഷരങ്ങൾ വരെ നീളമുള്ളതാണത്രേ ഓരോ കൂൺ വാക്കുകളും.

ഫംഗസ് കുടുംബത്തിൽ പെട്ടതാണു കൂണുകൾ. ഭക്ഷ്യയോഗ്യമായ കൂണുകൾ പണ്ടു മുതൽ തന്നെ ചൈന, കൊറിയൻ, യൂറോപ്യൻ, ജാപ്പനീസ് പാചകകലകളിൽ ഉപയോഗിച്ചിരുന്നു. എന്നാൽ ചെറിയൊരു വിഭാഗം കൂണുകൾക്ക് വിഷാംശവുമുണ്ട്. ചില നാടോടി ചികിത്സാരീതികളും കൂണുകൾ ഉപയോഗിക്കപ്പെടാറുണ്ട്.

English Summary: Mushrooms can talk to each other and recognise up to 50 words, researcher suggests

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS