ADVERTISEMENT

പരിസ്ഥിതി സംരക്ഷിക്കുന്നവർക്ക് വൻ തുക പ്രോത്സാഹനമായി നൽകുന്നതുൾപ്പെടെയുള്ള നവീന പദ്ധതിയായ 'ഗോ ഗ്രീൻ' പ്രഖ്യാപിച്ച് ഷാർജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ്. കമ്പനി സ്ഥാപകചെയർമാനും സി ഇ ഒയുമായ ഡോ. സോഹൻ റോയിയാണ് പ്രഖ്യാപനം നടത്തിയത്. ഏരിസ് ഗ്രൂപ്പിന്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായിരുന്നു പ്രഖ്യാപനം. ലോക പരിസ്ഥിതി ദിനത്തിൽ നടന്ന പ്രഖ്യാപനത്തിൽ, വ്യക്തിഗതമായും കമ്പനി ഡിവിഷൻ അടിസ്ഥാനത്തിലും 'കാർബൺ ഫൂട്ട് പ്രിന്റ്' കുറക്കുന്നതിനായുള്ള നടപടികൾ വിലയിരുത്തുന്ന 'എനർജി ഇൻഡ്ക്സ്' സംവിധാനം തങ്ങളുടെ മാനേജ്‌മെന്റ് സോഫ്റ്റ്‌വെയറിൽ (EFFISM) അവതരിപ്പിച്ചു. ഈ വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന വ്യക്തികൾക്കും കമ്പനി ഡിവിഷനുകൾക്കും 50000 ദിർഹം ക്യാഷ് പ്രൈസും കമ്പനി പ്രഖ്യാപിച്ചു.

പരിസ്ഥിതിബോധം എന്നും കമ്പനി നയത്തിന്റെ ഭാഗമായിരുന്നുവെന്നും അതിന്റെ ആദ്യ ചുവടായാണ് പേപ്പർലെസ് പ്രവർത്തന രീതി അവതരിപ്പിച്ചത്. "വളരെ ശ്രമകരമായ ആ ദൗത്യം അതിവേഗത്തിൽ നടപ്പിലാക്കുവാൻ നമുക്ക് സാധിച്ചു. അതുപോലെ തുടർന്നും കാർബൺ ഫൂട്ട് പ്രിന്റ് കുറയ്ക്കുവാനുള്ള പ്രവർത്തനവുമായി ഏരീസ് മുന്നോട്ട് പോകും. ഇതിനായി നിരവധി നടപടികൾ കൈകൊണ്ടിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണം ഒരു തിരഞ്ഞെടുപ്പല്ലെന്നും അനിവാര്യതയാണെന്നും മനസിലാക്കുന്നതിനാൽ, ഇവ അതിവേഗം പ്രാവർത്തികമാക്കും" സോഹൻ റോയ് കൂട്ടിച്ചേർത്തു.

എൻജിന്റെ ആകെ സിസിയിൽ ഓരോ 100 സിസി വർദ്ധിക്കുമ്പോഴും ഒരു ശതമാനം കിഴിവ്, ശരാശരി മൈലേജ് ഓരോ കിലോമീറ്റർ കുറയുമ്പോഴും ഒരു ശതമാനം കിഴിവ്, വാഹനം സഞ്ചരിക്കുന്ന ശരാശരി വാർഷിക ദൂരത്തിൽ ഓരോ 1000 കിലോമീറ്റർ വർദ്ധിക്കുമ്പോഴും ഒരു ശതമാനം കിഴിവ്, സോളാർ ഊർജം ഉപയോഗം അനുസരിച്ച് കിഴിവ്, ജീവനക്കാരുടെ ഓഫീസിലേക്കുള്ള യാത്രയിൽ ഓരോ അധിക കിലോമീറ്ററിനും പത്ത് ശതമാനം കിഴിവ് എന്നവയാണ് കാർബൺ ഫൂട്ട് പ്രിന്റ് കുറക്കാൻ കമ്പനി എടുത്തിരിക്കുന്ന മറ്റു നടപടികൾ.

Sohan-Roy
ഡോ.സോഹൻ റോയ്

കഴിഞ്ഞ വർഷം പ്രഖ്യാപിച്ച "ഗ്രീൻ വിഷന്റെ" ഭാഗമായി, സുസ്ഥിരതയും കാർബൺ ഒഴിവാക്കലും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഷിപ്പിംഗ് വ്യവസായത്തിന്റെ ശ്രമങ്ങളെ സഹായിക്കുന്നതിനായി കമ്പനി ഒരു ഗ്രീൻ ഫണ്ട് രൂപീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി, സുസ്ഥിര മാരിടൈം സൊല്യൂഷനുകളും, ബലാസ്റ്റ് വാട്ടർ ട്രീറ്റ്മെന്റും (ബി ഡബ്ല്യൂ ടി എസ് ) എക്സോസ്റ്റ് ഗ്യാസ് ക്ലീനിംഗ് സംവിധാനവും ഉൾപ്പെടെ 1500 റെട്രോഫിറ്റ് എൻജിനീറിംഗ് സംവിധാനങ്ങളും ഏരീസ് ഗ്രീൻ സൊലൂഷ്യൻസ് മുന്നോട്ട് വച്ചിട്ടുണ്ട്. 2019 ൽ ഗ്രീസിലെ ഏതൻസിൽ നടന്ന രാജ്യാന്തര ഗ്രീൻ ഷിപ്പിംഗ് ആന്റ് ടെക്നോളജി ഉച്ചകോടിയിൽ ഏരീസ് ഗ്രീൻ സൊലൂഷ്യൻസിന് മികച്ച ഗ്രീൻ മാരിടൈം കൺസൽടന്റ് അവാർഡ് ലഭിച്ചിരുന്നു. സൗരോർജത്തിലേക്ക് മാറാൻ സന്നദ്ധരായ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്ന ഏരീസ് റിന്യൂവബിൾ ആൻഡ് ഇന്റഗ്രേറ്റഡ് സോളാർ എനർജി ഡിവിഷൻ ആരംഭിക്കുവാൻ ഡോ. റോയിയുടെ നേതൃത്വത്തിൽ സാധിച്ചിട്ടുണ്ട്. ലോകത്തു തന്നെ ആദ്യത്തെ സോളാർ എ സി ബെഡ്, സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന സ്റ്റീൽ ഹൌസ്ബോട്ട് -BOTEL എന്നിവ ഏരിസ് ഗ്രൂപ്പിന്റെ മുൻകാല പരിസ്ഥിതി സൗഹൃദ നിർമാണങ്ങളിൽ ചിലതാണ്.

ഈ വർഷം "ഇയർ ഓഫ് ഹാപ്പിനസായി" ആചരിക്കുവാനും കമ്പനി തീരുമാനിച്ചു. ഏരീസ് ബ്രാന്റിനെ കൂടുതൽ ഉയരത്തിലെത്തിക്കുന്നതിനായി മിഷൻ 25 എന്ന കർമ്മപദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി കമ്പനിയുടെ വളർച്ചയിൽ വഴിത്തിരിവാകുന്ന 25 പ്രവർത്തനങ്ങൾ ആരംഭിച്ചു. 25 വിഭാഗങ്ങളുടെയും പ്രവർത്തനം, പുതിയ സേവനങ്ങളും സങ്കേതിക വിദ്യയും, 25 രാജ്യങ്ങളിൽ അന്താരാഷ്ട്ര പരിപാടികൾ, വിവിധ വ്യവസായങ്ങളിലെ പ്രമുഖ 25 വ്യക്തിത്വങ്ങളെ ആദരിക്കൽ, സിഎസ്ആർ സംരംഭങ്ങൾ, വിനോദ പരിപാടികൾ, പുതിയ ആശയങ്ങൾക്ക് പ്രോത്സാഹനം, ജീവനക്കാരുടെ ക്ഷേമപ്രവർത്തനങ്ങൾ എന്നിവ ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു.

മാരിടൈം , ഓഫ്ഷോർ, ഓയിൽ ആൻ്റ് ഗ്യാസ്, റിന്യുവബിൾ എനർജി,പെട്രോകെമിക്കൽ, സിവിൽ, ഏവിയേഷൻ ഇൻഡസ്ട്രീസ് , വിനോദം, വൈദ്യശാസ്‌ത്രം, വിവരസാങ്കേതികവിദ്യ എന്നീ മേഖലകളിൽ കഴിഞ്ഞ 24 വർഷങ്ങളിലായി കമ്പനി തങ്ങളുടെ വ്യക്തിമുദ്ര പദിപ്പിച്ചിട്ടുണ്ട്. സിനിമ നിർമ്മാണം, ഇവന്റ് മാനേജ്മെന്റ്, ഹോം തിയേറ്റർ, മൾട്ടിപ്ലക്സ് തീയേറ്റർ, പ്രൊഡക്ഷൻ സ്റ്റുഡിയോ എന്നീ മേഖലകളിലും മുതൽ മുടക്കിയിട്ടുണ്ട്. മാരിടൈം വിപണിയിലെ വിപണി മൂല്യത്തിൽ ആഗോളതലത്തിലെ ഒന്നാം സ്ഥാനം ഏരീസ് ഗ്രൂപ്പിനാണ്.

English Summary: Going Green is not a choice anymore; it's a necessity- Aries Group CEO announces new 'Go Green' initiatives.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com