ADVERTISEMENT

മുംബൈ നഗരത്തിനു പച്ചപ്പ് വിരിക്കാൻ ബസ് സ്റ്റോപ്പുകൾക്കു മുകളിൽ പൂന്തോട്ടം വളർത്താനൊരുങ്ങി ബെസ്റ്റ്. ആദ്യ ഘട്ടത്തിൽ 350 ബസ് സ്റ്റോപ്പുകൾക്കു മുകളിലും രണ്ടാം ഘട്ടത്തിൽ 1000 ബസ് സ്റ്റോപ്പുകൾക്കു മുകളിലും പുന്തോട്ടം ഒരുക്കുമെന്നു െബസ്റ്റ് അധികൃതർ അറിയിച്ചു. നഗരത്തിൽ മികച്ച രീതിയിൽ ബസ് സർവീസ് നടത്തുന്ന സ്ഥാപനമാണ് ബെസ്റ്റ്.ആദ്യ ഘട്ടത്തിനു പരിസ്ഥിതി മന്ത്രാലയം ഫണ്ട് അനുവദിക്കും.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും സംസ്ഥാന പരിസ്ഥിതി മന്ത്രിയുമായ ആദിത്യ താക്കറെയുടെ ആശയമാണിത്. ആഗോള താപനത്തിന്റെ ദുരിതങ്ങൾ നാം അനുഭവിച്ചു തുടങ്ങിയെന്നും കൂടുതൽ ദുരിതങ്ങൾ ഒഴിവാക്കാൻ പ്രകൃതിയെ സ്നേഹിക്കാനും അടുത്തിടെ അദ്ദേഹം നഗരവാസികളോട് അഭ്യർഥിച്ചിരുന്നു. രണ്ടാം ഘട്ടമായ 1000 ബസ് സ്റ്റോപ്പുകളിൽ പൂന്തോട്ടങ്ങൾ പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ നടത്താനാണ് തീരുമാനം. അടുത്ത 8 മാസത്തിനുള്ളിൽ നഗരത്തിലെ 6000 ബസ് സ്റ്റോപ്പുകളിൽ പൂക്കളും മറ്റു ചെടികളും നിറയും.

പദ്ധതിയുടെ പരീക്ഷണാർഥം ദക്ഷിണ മുംബൈയിലെ റേസ്കോഴ്സിന് അടുത്തുളള ചില ബസ് സ്റ്റോപ്പുകൾക്കു മുകളിൽ ചെടികളും പുല്ലുകളും വളർത്തിയിരുന്നു. ഇതിന്റെ വിജയമാണ് കൂടുതൽ സ്റ്റോപ്പുകളിലേയ്ക്ക് പദ്ധതി വ്യാപിപ്പിക്കാൻ കാരണം. മുല്ല, കനകാംബരം, റോസ്, ശതാവരിച്ചെടി തുടങ്ങി വിവിധയിനം ചെടികളാണ് ഇവിടെ വളർത്തിയത്. ബസ് സ്റ്റോപ്പുകൾക്കു മുകളിലെ പൂക്കളും ചെടികളും നഗരവാസികൾക്ക് കൗതുക കാഴ്ചയാണിപ്പോൾ. ഇതിന്റെ മുകളിൽ വളർത്തിയിട്ടുള്ള ‘റിബൺ ഗ്രാസ്’ വായു ശുദ്ധീകരിക്കുന്നതാണെന്നും ബെസ്റ്റ് ജനറൽ മാനേജർ ലോകേഷ് ചന്ദ്ര അറിയിച്ചു.

കെട്ടിടങ്ങൾക്ക് മുകളിലും വേണം

നഗരത്തിൽ പുതിയതായി നിർമിക്കുന്ന കെട്ടിടങ്ങളുടെ ടെറസിൽ പൂന്തോട്ടം വളർത്തണമെന്ന പദ്ധതി നടപ്പിലാക്കാനുള്ള നീക്കത്തിലാണ് ബിഎംസി. 2,000 ചതുരശ്ര മീറ്ററിൽ കൂടുതലുള്ള കെട്ടിട പദ്ധതിയിൽ ഇതു നിർബന്ധമാക്കും. നഗരത്തിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും പച്ചപ്പു വർധിപ്പിക്കാനുമാണ് ബിഎംസിയുടെ പദ്ധതി.

English Summary: Mumbai: "These" Areas Could Soon Get Green Bus Stops

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com