രാജസ്ഥാനിൽ കണ്ടെത്തിയ ചിലന്തിക്ക് മലയാളിപ്പേര്!! രാജസ്ഥാനിലെ താർ മരുഭൂമിയിൽ നിന്നു കണ്ടെത്തിയ പുതിയ ഇനം ചിലന്തിക്കാണ് മലയാളിയായ ചിലന്തി ഗവേഷകന്റെ പേരു നൽകിയിരിക്കുന്നത്. ഭൂമിയിൽ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള ചിലന്തികളുടെ എണ്ണം അരലക്ഷം കടക്കുന്ന അവസരത്തിലാണ് മലയാള ശാസ്ത്രലോകത്തിനു തന്നെ അഭിമാനമായ ഈ പേരിടൽ. സ്യൂഡോമോഗ്രസ് സുധി (Pseudomogrus sudhii) എന്നാണു പുതുതായി കണ്ടെത്തിയ ചിലന്തിക്കു ശാസ്ത്രലോകം പേരു നൽകിയിരിക്കുന്നത്. തൃശൂർ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ജന്തുശാസ്ത്ര വിഭാഗം മേധാവിയും ചിലന്തി ഗവേഷകനുമായ ഡോ.എ.വി.സുധികുമാറിന്റെ പേരിലെ സുധിയാണു ചിലന്തിയുടെ പേരിലെ സുധി. സുധികുമാർ ഇന്ത്യൻ ചിലന്തി ഗവേഷണ മേഖലയ്ക്കു നൽകിയിട്ടുള്ള സംഭാവനകൾക്കുള്ള അംഗീകാരമായാണ് അദ്ദേഹത്തിന്റെ പേര് ചിലന്തിക്ക് നൽകിയിരിക്കുന്നത്.
Premium
രാജസ്ഥാനിൽ കണ്ടെത്തിയ ചിലന്തിക്ക് മലയാളിപ്പേര്; കേരളത്തിന്റെ സുധി രാജസ്ഥാൻ ചിലന്തിയായ കഥ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.