ADVERTISEMENT

കണ്ടൽക്കാടുകളുടെ ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനായുള്ള രാജ്യാന്തര ദിനത്തോടനുബന്ധിച്ച് ജൂലായ് 26ന് എറണാകുളം സെന്‍റ് ആൽബർട്ട്സ് കോളേജിലെ (ഓട്ടണോമസ്) ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ഗവേഷണ വകുപ്പും മാൻഗ്രോവ് സൊസൈറ്റി ഓഫ് ഇന്ത്യയും സംയുക്തമായി ശിൽപശാല സംഘടിപ്പിച്ചു. ‘കൊച്ചിയുടെ കാലാവസ്ഥാവ്യതിയാന പ്രതിരോധത്തിന് പ്രകൃതി അധിഷ്ഠിത പരിഹാരമായി കണ്ടൽക്കാടുകളുടെ പുനരുദ്ധാരണം’ എന്ന വിഷയത്തിലായിരുന്നു സെന്‍റ് ആൽബർട്ട്സ് കോളജിലും മംഗളവനം പക്ഷിസങ്കേതകേന്ദ്രത്തിലുമായുള്ള ശിൽപശാല. കോളജ് പ്രിൻസിപ്പാൾ ഡോ. ബിജോയ് വി. എം. ഉദ്ഘാടനം ചെയ്തു. 

 

മുഖ്യമന്ത്രിയുടെ നവ കേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് ജേതാവ് ഡോ. റാണി വർഗീസ് (കുഫോസ്, കൊച്ചി), ഡോ. ഫിലോമിന ജോസഫ് (അസി. പ്രഫസർ, സെന്‍റ് ജോസഫ് കോളജ്, ആലപ്പുഴ), ഡോ. പ്രീതി സി.എം. (മുൻ റിസർച് ഫെലോ, കുസാറ്റ്) എന്നിവര്‍ ചേർന്നു ക്ലാസുകൾ നയിച്ചു. മംഗളവനത്തിൽ നടന്ന ചടങ്ങിൽ അധ്യാപകരും വിദ്യാർഥികളും കണ്ടൽ ചെടികൾ നട്ടു പിടിപ്പിച്ചു. നാഷനൽ ഇൻസ്റ്റിറ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫി, കേരളാ ഫിഷറീസ് ഡിപാർട്ട്മെൻറ്, കുസാറ്റ്, കുഫോസ്, എന്നിവിടങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു. പ്രോഗ്രാം കോ–ഓർഡിനേറ്റർമാരായ ഡോ. ജയചന്ദ്രൻ പി.ആർ, ഡോ. ബിന്ദി എസ്.കുമാർ, വകുപ്പ് മേധാവി ഡോ. വിപിൻ.എം. സംസാരിച്ചു.

 

English Summary: International Day for the Conservation of the Mangrove Ecosystem Seminar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com