ആല്‍പ്സിലെ മഞ്ഞുപാളികൾ കൂടുതല്‍ ഉയരത്തിലേക്ക്; തകര്‍ന്നത് 1995 ലെ റെക്കോര്‍ഡ്, കാരണം

 Freezing Point Above Swiss Alps Reaches New Heights, Smashing Record From 27 Years Ago
Image Credit: MeteoSchweiz/ Twitter
SHARE

പൂജ്യം ഡിഗ്രി സെല്‍ഷ്യസ് ആണ് വെള്ളമുറഞ്ഞ് മഞ്ഞാകാന്‍ വേണ്ട താപനില. പര്‍വതമേഖലകളില്‍ ഈ അളവിൽ താപനിലയെത്തുമ്പോഴാണ് മഞ്ഞുപാളികള്‍ രൂപപ്പെടുന്നത്. ലോകത്തിലെ ഏറ്റവും തണുത്തുറഞ്ഞ പര്‍വത നിരകളില്‍ ഒന്നാണ് ആല്‍പ്സ്. യൂറോപ്പില്‍ സ്ഥിതി ചെയ്യുന്ന ആല്‍പ്സ് പര്‍വത നിരയിലെ ഫ്രീസിങ് പോയിന്‍റില്‍ ഉണ്ടായിരിക്കുന്ന മാറ്റമാണ് ഇപ്പോള്‍ ഗവേഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ആഗോളതാപനത്തിന്‍റെ തുടര്‍ച്ചയെന്നപോലെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി യൂറോപ്പില്‍ അനുഭവപ്പെടുന്ന ചൂടുകാറ്റാണ് ആല്‍പ്സിലെ ഫ്രീസിങ് പോയിന്‍റ് വീണ്ടും ഉയര്‍ന്നതിനു പിന്നിലെ കാരണം. 

ഫ്രീസിങ് പോയിന്‍റ്

അന്തരീക്ഷത്തില്‍ ഉയരത്തിലേക്ക് പോകുമ്പോള്‍ വെള്ളം മഞ്ഞായി മാറുന്ന അളവിലേക്ക് താപനിലയെത്തുന്നതിനെയാണ് ഫ്രീസിങ് പോയിന്‍റെ എന്നു വിളിക്കുന്നത്. ധ്രുവപ്രദേശങ്ങളോട് അടുക്കുമ്പോഴും പര്‍വത മേഖലകളിലും ഈ ഫ്രീസിങ് പോയിന്‍റ് താരതമ്യേന കുറവായിരിക്കും. ശൈത്യമേഖലയില്‍ സ്ഥിതി ചെയ്യുന്ന ആല്‍പ്സ് പോലുള്ള പര്‍വതത്തില്‍ സ്വഭാവികമായും ഫ്രീസിങ് പോയിന്‍റെ മറ്റ് പല പര്‍വതങ്ങളെ വച്ച് നോക്കുമ്പോഴും ഉയരത്തില്‍ കുറവാണ്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആല്‍പ്സിലും ഈ ഫ്രീസിങ് പോയിന്‍റ് കൂടുതല്‍ ഉയരത്തിലേക്കു പോകുന്നുവെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

ഈ വര്‍ഷത്തെ കണക്കനുസരിച്ച് ആല്‍പ്സിലെ ഫ്രീസിങ് പോയിന്‍റ് റെക്കോര്‍ഡ് നിലയില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ റെക്കോര്‍ഡിനേക്കാളും 70 മീറ്ററോളം ഉയരത്തിലാണ് ഈ വര്‍ഷം ഫ്രീസിങ് പോയിന്‍റെ ആല്‍പ്സില്‍ രൂപപ്പെട്ടിരിക്കുന്നത്. ഫ്രീസിങ് പോയിന്‍റിന്‍റെ ഉയരം വർധിക്കുന്നതിനനുസരിച്ച് മഞ്ഞുപാളികള്‍ രൂപപ്പെടുന്നതും കൂടുതല്‍ ഉയരത്തിലേക്ക് മാറും. ഇത് ആല്‍പ്സിലെ മഞ്ഞുപാളികളുടെ വിസ്താരത്തെ തന്നെ സാരമായി ബാധിക്കുമെന്നാണ് ഗവേഷകര്‍ വിശദീകരിക്കുന്നത്.

തകര്‍ന്നത് 1995 ലെ റെക്കോര്‍ഡ്

നിലവില്‍ 5184 മീറ്റര്‍ ഉയരത്തിലാണ് ആല്‍പ്സിലെ ഫ്രീസിങ് പോയിന്‍റ്. 1995ല്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട 5117 മീറ്റര്‍ ഉയരത്തില്‍ ഫ്രീസിങ് പോയിന്‍റെ എന്നതിനേക്കാള്‍ 67 മീറ്റര്‍ ഉയരത്തിലാണ് കൃത്യമായി പറഞ്ഞാല്‍ ഇപ്പോഴത്തെ ഫ്രീസിങ് പോയിന്‍റെ്. 1995 ലെ ഈ ഫ്രീസിങ് പോയിന്‍റായിരുന്നു ഇതുവരെ നിലനിന്നിരുന്ന ആല്‍പ്സിലെ റെക്കോര്‍ഡ്. മറ്റൊരു കൗതുകകരമായ കാര്യം ആല്‍പ്സിലെ ഏറ്റവും ഉയരം കൂടിയ പര്‍വതത്തേക്കാള്‍ മുകളിലാണ് ഈ പുതിയ ഫ്രീസിങ് പോയിന്‍റ് എന്നുള്ളതാണ്. മൗണ്ട് ബ്ലാങ്ക് എന്ന ആല്‍പ്സിന്‍റെ ഏറ്റവും ഉയരം കൂടിയ പര്‍വത ശിഖരത്തിന്‍റെ ഉയരം 4807 മീറ്ററാണ്. മെറ്റിയോ സ്വിസ്സ് എന്ന സ്വിറ്റ്സര്‍ലന്‍റിലെ കാലാവസ്ഥാ ഏജന്‍സിയാണ് ആല്‍പ്സിലെ ഈ നിർണായക കണ്ടെത്തല്‍ നടത്തിയത്. 2022 ജൂലൈയിലാണ് ഇത്രയും ഉയര്‍ന്ന അളവില്‍ ഫ്രീസിങ് പോയിന്‍റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പര്‍വതമേഖലയിലെ ഏറ്റവും ഉയരത്തിലുള്ള പര്‍വത ശിഖരത്തിനും മുകളിലേക്ക് ആ പ്രദേശത്തെ ഫ്രീസിങ് പോയിന്റെത്തുകയെന്നത് അത്യപൂര്‍വമാണ്. ഇക്കാരണം കൊണ്ട് തന്നെ വരും വര്‍ഷങ്ങളിൽ ആല്‍പ്സിലെ മഞ്ഞുപാളിയുടെ വിസ്തൃതിയില്‍ ഗണ്യമായ കുറവുണ്ടാകുമെന്നും ഇവര്‍ കണക്കുകൂട്ടുന്നു.

ദുര്‍ബലമാകുന്ന മഞ്ഞുപാളികള്‍

ഫ്രീസിങ് പോയിന്‍റില്‍ ഉണ്ടാകുന്ന ഈ മാറ്റം, മഞ്ഞുപാളികളുടെ രൂപപ്പെടലിനെ മാത്രമല്ല, നിലവിലുള്ള മഞ്ഞുപാളികളുടെ ദുര്‍ബലപ്പെടലിനു കൂടി വഴിവയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ ആല്‍പ്സില്‍ വർധിച്ചു വരുന്ന മഞ്ഞുപാളികളുടെ തകര്‍ച്ചയെ ഈ ഫ്രീസിങ് പോയിന്‍റിലെ മാറ്റത്തിന്‍റെ ഭാഗമായി തന്നെയാണ് ഗവേഷകര്‍ കാണുന്നത്. 2015 ല്‍ നടത്തിയ ഒരു പഠനവും ഇപ്പോഴത്തെ ഈ ഫ്രീസിങ് പോയിന്‍റെ ഉയര്‍ച്ചയിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു. ഈ പഠനം അനുസരിച്ച് 4000 മീറ്റര്‍ ഉയരത്തിലുള്ള മേഖലയിലെ താപനില 2000 മീറ്റര്‍ താഴേയുള്ള മേഖലയേക്കാള്‍ 75 ശതമാനം വേഗത്തിലാണ് വർധിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു.

English Summary: Freezing Point Above Swiss Alps Reaches New Heights, Smashing Record From 27 Years Ago

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}