ADVERTISEMENT

ബെംഗളൂരു നഗരത്തിലും തെക്കൻ തീരദേശ കർണാടകയിലും മഴ തുടരുന്നു. ദക്ഷിണകന്നഡ, ഉഡുപ്പി ജില്ലകളിൽ 5 വരെ റെഡ് അലർട്ട് തുടരും. കുടക് ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളൂരു നഗര ജില്ലയിൽ യെലോ അലർട്ട് 5 വരെ തുടരും. 11 ജില്ലകളിലെ കലക്ടർമാരുമായി കാലവർഷക്കെടുതി വിലയിരുത്താൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഇന്നലെ ഓൺലൈൻ യോഗം ചേർന്നു. മഴ കനത്ത നാശം വിതച്ച ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തരകന്നഡ ജില്ലകളിലെ റോഡ് ഗതാഗതം പുനഃസ്ഥാപിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. 

 

ജൂൺ, ജൂലൈ മാസങ്ങളിൽ സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 59 ആയി. 2000 വീടുകൾ തകർന്നു.കനത്ത മഴയെ തുടർന്ന് ബെംഗളൂരു–മൈസൂരു ദേശീയപാതയിലെ മദ്ദൂരിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയാണ് ബൂദന്നൂർ തടാകം കരകവിഞ്ഞ് ദേശീയപാതയിൽ വെള്ളം കയറിയത്. ഇതോടെ വാഹനങ്ങൾ മദ്ദൂരിൽ നിന്ന് ഭാരതിനഗർ വഴി തിരിച്ചുവിട്ടു.

 

English Summary: Rain woes continue in Bengaluru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com