അഗ്നിപർവതത്തിനു മുകളിൽ ആസിഡ് തടാകം; ചിത്രം പകർത്തിയത് ബഹിരാകാശത്ത് നിന്ന്

Acid lake atop real-life 'Mount Doom' captured in striking new image from space station
SHARE

രാജ്യാന്തര ബഹിരാകാശ നിലയത്തിലെ ഒരു യാത്രികൻ നിലയത്തിലിരുന്ന് എടുത്ത ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ന്യൂസീലൻഡിലെ ഒരു അഗ്നിപർവതത്തിനു മുകളിലുള്ള ആസിഡ് തടാകത്തിന്റെ ചിത്രമാണ് ഇത്. ന്യൂസീലൻഡിലെ ഏറ്റവും വലിയ സജീവ അഗ്നിപർവതമായ റൂപേഹുവിന്റെ മുകളിലാണ് ഈ തടാകമുള്ളത്. ജെആർആർ ടോൽകിയന്റെ പ്രശസ്ത നോവലായ ലോർഡ് ഓഫ് ദ റിങ്‌സിനെ അടിസ്ഥാനുപ്പെടുത്തിയുള്ള അതേപേരുള്ള സിനിമാ പരമ്പരയിൽ മൗണ്ട് ഡൂം എന്നറിയപ്പെടുന്ന അഗ്നിപർവതമായി കാണിച്ചിരിക്കുന്നത് ഇതിനെയാണ്. ലോർഡ് ഓഫ് റിങ്‌സിലെ പ്രധാന വില്ലനായ സൗരോണിന്റെ തട്ടകമായ മോർഡോറിലാണ് മൗണ്ട് ഡൂം ഉള്ളത്.

ന്യൂസീലൻഡിലെ നോർത്ത് ഐലൻഡിലുള്ള ടോംഗറീറോ ദേശീയോദ്യാനത്തിലാണ് റൂപേഹു അഗ്നിപർവതം സ്ഥിതി ചെയ്യുന്നത്. യുനെസ്‌കോ ലോക പൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്തിയ സ്ഥലമാണ് ഈ ദേശീയോദ്യാനം. അഗ്നിപർവതം കൂടാതെ പാർക്കിന്റെ മറ്റു ഭാഗങ്ങളും ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഉപയോഗിച്ചിരുന്നു. രാജ്യാന്തര ബഹിരാകാശ നിലയം അഗ്നിപർവതത്തിന്റെ മുകളിലൂടെ പോയ സന്ദർഭത്തിലാണു ചിത്രം പകർത്തിയത്. ഏത് യാത്രികനാണ് ഇതു പകർത്തിയതെന്ന് അറിവായിട്ടില്ല. നാസയുടെ എർത്ത് ഒബ്‌സർവേറ്ററിയാണ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്.

അഗ്നിപർവതത്തിന്റെ കൊടുമുടിയിൽ മൂന്ന് പീക്കുകളുടെ മധ്യത്തിലായാണ് തേവായ് അമോ എന്ന പേരിൽ അറിയപ്പെടുന്ന തടാകം സ്ഥിതി ചെയ്യുന്നത്. അഗ്നിപർവതത്തിലുള്ള മാഗ്മ ഇതിലെ വെള്ളത്തിനെ ചൂടാക്കുന്നതിനാൽ 45 ഡിഗ്രി വരെ ചൂടുള്ള വെള്ളമാണ് തടാകത്തിലുള്ളത്. വലിയ അളവിൽ അഗ്നിപർവത വാതകങ്ങളും ലവണങ്ങളും ഇതിലെ വെള്ളത്തിൽ കലരുന്നതിനാൽ അതീവ അമ്ല സ്വഭാവമുള്ളതാണ് വെള്ളം. ജലത്തിന്റെ പിഎച്ച് മൂല്യം ഒന്നിൽ താഴെയാണെന്നും ശാസ്ത്രജ്ഞർ പറയുന്നു.

ഈ തടാകം അഗ്നിപർവതത്തെക്കുറിച്ചു പഠിക്കുന്നവർക്ക് സഹായകമാണ്. ഇതിന്റെ വെള്ളതത്തിന്റെ താപനിലയുടെ വ്യതിയാനം ഗ്രഹിച്ചാണ് അഗ്നിപർവതം എത്രത്തോളം സജീവമാണെന്ന് ശാസ്ത്രജ്ഞർ മനസ്സിലാക്കുന്നത്. കഴിഞ്ഞ ജൂണിൽ മേഖലയിൽ കുറേ ഭൂചലനങ്ങൾ സംഭവിച്ചിരുന്നു. ഇതിനു ശേഷമാണ് അഗ്നിപർവതം സജീവാവസ്ഥയിലെത്തിച്ചേർന്നത്. ഇതിനാൽ വെള്ളത്തിന്റെ താപനിലയും ഗണ്യമായ തോതിൽ വർധിച്ചെന്ന് വിദഗ്ധർ പറയുന്നു. ദ്വീപരാഷ്ട്രമായ ന്യൂസീലൻഡിൽ 24 പ്രധാന അഗ്നിപർവതങ്ങളുൾപ്പെടെ അനേകം അഗ്നിപർവതങ്ങളുണ്ട്. സജീവമായതും നിർജീവമായതും ഉറങ്ങിക്കിടക്കുന്നതുമായ അഗ്നിപർവതങ്ങൾ ഇക്കൂട്ടത്തിലുണ്ട്.

English Summary: Acid lake atop real-life 'Mount Doom' captured in striking new image from space station

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}