ADVERTISEMENT

തായ്‌ലൻഡിൽ നല്ല കിടുക്കനായി ചിത്രം വരയ്ക്കുന്ന ആനകളുണ്ട്. കഴിഞ്ഞ വർഷം നോങ് ടാൻവ എന്ന ഒരു കുട്ടിയാന വരച്ച ചിത്രം ലേലത്തിൽ പോയത് 4.10 ലക്ഷം രൂപയ്ക്ക്. അവിടുത്തെ ഫാമായ് എന്നൊരു ആനക്കുട്ടിക്ക് ഉറങ്ങണമെങ്കിൽ സഫാരി പാർക്കിലെ ജീവനക്കാരി പാട്ടുപാടിക്കൊടുക്കണം. അവൾ പാടിയാൽ ആനക്കുട്ടി പതിയെ ചെരിഞ്ഞു കിടക്കും. കണ്ണടയ്ക്കും. തുമ്പിക്കൈ ചുരുട്ടി സുഖമായി ഉറങ്ങും. പാട്ടുകേട്ടുള്ള ഉറക്കം കാണാൻ സഞ്ചാരികളുടെ തിരക്കാണ്. നല്ല കാശും കിട്ടും. ദേശീയ മൃഗമായ ആനയെ ഉപയോഗിച്ച് തായ്‌ലൻഡ് ഉണ്ടാക്കുന്ന പണം ചില്ലറയൊന്നുമല്ല. ആനയെ വരച്ച വരയിൽ നിർത്തുക മാത്രമല്ല വേണമെങ്കിൽ വരയ്പ്പിക്കുകയും കളിപ്പിക്കുകയും പാട്ടുപാടിക്കുകയും വരെ ചെയ്യും തായ്‌ലൻഡുകാർ. ‘ആന ഷോ’ കാണാൻ വേണ്ടി മാത്രം വിമാനം പിടിച്ചുവരുന്നവരുണ്ട്. പൂരത്തിന് തലയാട്ടുകയും താളം പിടിക്കുകയുമല്ലാതെ നമ്മുടെ ആനകളും ചിത്രം വരയ്ക്കുകയും പാട്ടുകേട്ട് ഉറങ്ങുകയുമൊക്കെ ചെയ്യുന്നത് കാണാൻ പറ്റുമോ?. പക്ഷേ, തമിഴ്നാട്ടിൽ ഒരു പ്രതീക്ഷയുണ്ട്. ഇത്തരത്തിലുള്ള ‘സുകുമാരകലകൾ’ പഠിപ്പിക്കുന്നതിന്റെ ഗുട്ടൻസ് ആറിയുന്നതിനും ശാസ്ത്രീയമായ ആനപരിശീലനം എങ്ങനെയാണെന്നു പഠിക്കാനും 13 പാപ്പാൻമാരെയാണ് തമിഴ്നാട് വനംവകുപ്പ് തായ്‌ലൻഡിലേക്കു വിടുന്നത്. തമിഴ്നാട്ടുകാർ പാപ്പാൻമാരെ തായ്‌ലൻഡിലൊക്കെ വിടുമ്പോഴും ആനകൾക്കും പാപ്പാൻമാർക്കും ഫാൻസ് അസോസിയേഷനുള്ള കേരളത്തിൽ ചിട്ടയായ ശാസ്ത്രീയ പരിശീലനം പോലും ലഭിക്കുന്നില്ല. തഴക്കവും പഴക്കവുമുള്ള ആനപ്പാപ്പാൻമാർക്കൊപ്പം നടന്നു പരിശീലനം നേടിയ തലമുറയിലുള്ളവർ പലരും പ്രായാധിക്യം മൂലം പണി നിർത്തിയപ്പോൾ ആനയെന്താണെന്നു പോലും അറിയാത്തവരാണ് ഇപ്പോഴത്തെ ചില പാപ്പാൻമാരെന്ന് ആനപ്രേമികൾ പറയുന്നു. അതിന്റെ പ്രശ്നം പലയിടത്തും കാണാനുമുണ്ട്. ഇവരാണ് ആയിരക്കണക്കിനാളുകൾക്കിടയിലൂടെ ആനയെ തെളിച്ചുകൊണ്ടുവരുന്നത്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com