ADVERTISEMENT

മധ്യപ്രദേശിലെ നർമദ താഴ്‌വരയിൽ ടൈറ്റനോസോർസ് വിഭാഗത്തിൽപെട്ട ദിനോസറുകളുടെ 256 മുട്ടകളും 92 വാസസ്ഥലങ്ങളും കണ്ടെത്തിയതായി ഗവേഷകർ. ഡൽഹി സർവകലാശാലയിലെയും മോഹൻപുർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷനിലെയും ഗവേഷകരാണു മധ്യപ്രദേശിലെ ധാർ ജില്ലയിലെ ബാഗ്, കുക്ഷി മേഖലകളിൽനിന്നു ഫോസിലുകൾ കണ്ടെത്തിയത്. ഇതെക്കുറിച്ചുള്ള വിവരങ്ങൾ പിഎൽഒഎസ് വൺ എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു. മുട്ടകൾ സയൻസ് ഫെസ്റ്റിവലിലെ സ്റ്റാളിൽ പ്രദർശിപ്പിക്കുന്നുണ്ട്.സസ്യഭുക്കുകളായ ഭീമൻ ദിനോസറുകളാണ് ടൈറ്റാനോസെറസ്. ഒട്ടേറെ ഉപവിഭാഗങ്ങൾ ഇവയിലുണ്ട്.

 

മധ്യപ്രദേശിലെ ധാർ ജില്ലയിലെ ദിനോസർ ഫോസിൽ ദേശീയ ഉദ്യാനത്തിൽ നിന്നാണ് ഈ കണ്ടെത്തൽ. സൗരോപോഡ് ദിനോസറുകളുടെ വൈവിധ്യമാർന്ന ഗ്രൂപ്പായ ടൈറ്റനോസോർസ് ദിനോസറുകളുടേതാണ് മുട്ടകൾ.  ദിനോസറുകളുടെ പ്രത്യുൽപാദന ജീവശാസ്ത്രത്തിലേക്ക് വെളിച്ചം വീശുന്ന കണ്ടെത്തലാണിതെന്നാണ് പ്രതീക്ഷ. ദിനോസറുകളും ഉരഗങ്ങളും തമ്മിലുള്ള ബന്ധം, ദിനോസറുകൾക്കുള്ളിലെ വൈവിധ്യം, അവയുടെ കൂടുണ്ടാക്കുന്ന സ്വഭാവം, ദിനോസറുകളുടെ പുനരുൽപാദനം എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ‌ ഇത് സഹായിക്കും. 

 

6.6 കോടി വർഷം പഴക്കമുള്ള മുട്ടകളാണ് 92 പ്രജനന സ്ഥലങ്ങളിൽ നിന്നായി ഗവേഷകർ കണ്ടെത്തിയത്. 1990 ലാണ് ആദ്യമായി ഇവിടെ നിന്ന് ഒരു ദിനോസർ മുട്ട ഗവേഷകർക്ക് ലഭിച്ചത്. പിന്നീട് മേഖലയിൽ വർഷങ്ങളോളം തുടർന്ന ഗവേഷണത്തിനൊടുവിലാണ് ഗവേഷക സംഘം ദിനോസർ കോളനിയാണിതെന്ന് തിരിച്ചറിഞ്ഞത്. 2017 മുതൽ 2020 വരെ മേഖലയിൽ നടന്ന ഉദ്ഖനനത്തിനൊടുവിലാണ് ദിനോസർ കോളനിയും മുട്ടകളും കണ്ടെത്തിയത്. 15 മുതൽ 17 സെന്റീമീറ്റർ വരെ വലുപ്പമുള്ള മുട്ടകളാണിത്. മികച്ച രീതിയിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന മുട്ടകളാണിതെന്നും ഗവേഷകർ വ്യക്തമാക്കി. 

 

English Summary: 256 fossilised eggs of titanosaur found in Madhya Pradesh's Dhar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com