പാറ, മണൽ തുടങ്ങിയ ധാതുക്കളുടെ വിപണനത്തിലൂടെ കൊഴുക്കുന്ന മാഫിയകളെ തളയ്ക്കാൻ മന്ത്രിക്ക് ആവുമോ? മൈനിങ് ജിയോളജി മേഖലയിലെ വരുമാനം വർധിപ്പിക്കാൻ ഏഴോളം മാറ്റങ്ങളാണ് മന്ത്രി പ്രഖ്യാപിക്കുന്നത്. പക്ഷേ ഖനനം സംസ്ഥാനത്തിന്റെ പരിസ്ഥിതിയിൽ വരുത്തുന്ന ആഘാതത്തെപ്പറ്റി ആരും വിചാരപ്പെടുന്നില്ല. സാധാരണക്കാരനു വീടുവയ്ക്കാനുള്ള കല്ലിനു പോലും സ്വർണവില ആകുമോയെന്ന ഭീതിയുമുണ്ട്.
HIGHLIGHTS
- ഈ വർഷം പരിസ്ഥിതി സൗഹൃദ ബജറ്റ് അവതരിപ്പിപ്പിക്കുമെന്നായിരുന്നു മന്ത്രി കെ.എൻ. ബാലഗോപാൽ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചത്. ഈ വർഷത്തെ ബജറ്റ് എത്രത്തോളം ‘ഹരിത’മാണ്? ഒരു വിലയിരുത്തൽ.