മൃഗങ്ങളും സസ്യങ്ങളും വംശനാശഭീഷണിയിൽ; ആവാസവ്യവസ്ഥയുടെ 41 % തകര്‍ച്ച നേരിടും, മുന്നറിയിപ്പ്

Huge chunk of plants, animals in U.S. at risk of extinction
Grab image from video shared by Manorama News
SHARE

യുഎസിലെ 40 ശതമാനം മൃഗങ്ങളും 34 ശതമാനം സസ്യങ്ങളും വംശനാശഭീഷണിയിലെന്ന് റിപ്പോര്‍ട്ട്. ആവാസവ്യവസ്ഥയുടെ 41 ശതമാനവും തകര്‍ച്ച നേരിടേണ്ടിവരുമെന്നും നേച്ചര്‍ സര്‍വ് ഗവേഷണ സംഘം വ്യക്തമാക്കുന്നു. കൊഞ്ചും കള്ളിച്ചെടിയും മുതല്‍ ശുദ്ധജല ചിപ്പികള്‍ വരെയുള്ള ഇനങ്ങളും അപ്രത്യക്ഷമായേക്കുമെന്നാണ് മുന്നറിയിപ്പ്. യുഎസി‍ലെ വന്യജീവികളും  ആവാസവ്യവസ്ഥകളും നേരിടുന്ന യഥാര്‍ഥ പ്രശ്നങ്ങളാണ് നേച്ചര്‍സെര്‍വ് പുറത്തുവിട്ട റിപ്പോര്‍ട്ടിലുള്ളത്. അമേരിക്കയിലും കാനഡയിലുമുള്ള ആയിരത്തോളം ശാസ്ത്രജ്ഞരാണ് മൃഗങ്ങളുടെയും സസ്യങ്ങളുടെയും ആവാസവ്യവസ്ഥകളുടെയും ആരോഗ്യത്തക്കുറിച്ചുള്ള അഞ്ച് പതിറ്റാണ്ടുകള്‍ പഴക്കമുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് റിപ്പോര്‍ട്ട് തയാറാക്കിയത്.

വംശനാശഭീഷണി നേരിടുന്ന മത്സ്യങ്ങള്‍, വന്യജീവികള്‍, സസ്യങ്ങള്‍ എന്നിവയുടെ പുനര്‍നിര്‍മാണത്തിനായി വന്യജീവി ഇടനാഴി ഒരുക്കാനുള്ള തയാറെടുപ്പിലാണ് യുഎസ്. ഇതിനായി എവിടെയാണ് കുടിയേറ്റ പാതകള്‍ സ്ഥാപിക്കേണ്ടതെന്ന് തിരിച്ചറിയാന്‍ ഏജന്‍സികളെ ഈ റിപ്പോര്‍ട്ട് സഹായിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷത്തോടെ കാലാവധി കഴിഞ്ഞ റിക്കവറിങ് അമേരിക്ക വൈല്‍ഡ് ലൈഫ് ആക്റ്റ് പോലുള്ള നിയമങ്ങള്‍ വീണ്ടും കൊണ്ടുവരുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ ഈ റിപ്പോര്‍ട്ട്. നിലവിലുള്ള ജൈവവൈവിധ്യം തുടരണമെങ്കില്‍ ജൈവവൈവിധ്യം ഏറ്റവുമധികം ഭീഷണിനേരിടുന്ന മേഖലകള്‍ കണ്ടെത്തി അവിടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

English Summary: Exclusive: Huge chunk of plants, animals in U.S. at risk of extinction

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS