അന്ന് മയക്കുവെടി വച്ചപ്പോൾ കടുവ ആക്രമിച്ചു; ആൾക്കൂട്ടം അതീവ അപകടം: ഡോ. അരുൺ സക്കറിയ പറയുന്നു...
Mail This Article
കണ്ണിമ ചിമ്മാതെ വേണം ഓരോ ചുവടും മുന്നോട്ടു വയ്ക്കേണ്ടത്. അത്രയേറെ കരുതലോടെ... എതിരെ നിൽക്കുന്നത് ശത്രുവല്ല. പക്ഷേ ഓരോ നിമിഷവും മനഃസ്സാന്നിധ്യത്തോടെ, പതറാതെ മുന്നോട്ടു പോകണം. കാട്ടിലെ കരുത്തനാണ് മുന്നിൽ. അതൊരുപക്ഷേ കടുവയാകാം, അല്ലെങ്കിൽ കാട്ടാന. ഇത്തരത്തിൽ വന്യമൃഗങ്ങള്‍ കാടു വിട്ടിറങ്ങുമ്പോൾ കാവലാകുന്നത് വനംവകുപ്പിലെ ജീവനക്കാരാണ്. ജീവൻ പണയം വച്ച് വന്യമൃഗ പ്രശ്നം പരിഹരിക്കുന്നത് വെറ്ററിനറി സർജനിൽ തുടങ്ങി വാച്ചർ വരെ നീളുന്നവരാണ്. ജനുവരിയിൽ വയനാട്ടിൽ ഭീതി വിതച്ച് ഒരു കർഷകനെ ആക്രമിച്ചു പരുക്കേൽപിച്ച കടുവയെയും പാലക്കാട് നാട്ടിലിറങ്ങിയ കാട്ടാനയെയും മയക്കുവെടി വയ്ക്കാൻ നേതൃത്വം നൽകിയത് വനംവകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ്. എങ്ങനെയാണ് ഒരു വന്യമൃഗത്തെ മയക്കുവെടി വച്ച് നിയന്ത്രിക്കുന്നത്? അത്തരം സാഹചര്യങ്ങളിൽ നേരിടുന്ന വലിയ വെല്ലുവിളി എന്താണ്? എന്തുകൊണ്ടാണിപ്പോൾ കാടിറങ്ങി വരുന്ന മൃഗങ്ങളുടെ എണ്ണം കൂടുന്നത്? മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള പോരാട്ടം കനക്കുമ്പോൾ, വനാതിർത്തികൾ കൂടുതൽ സംഘർഷഭരിതമാകുമ്പോൾ വയനാട്ടിലെ സാഹചര്യങ്ങളെക്കുറിച്ച് ഡോ.അരുൺ സക്കറിയ മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു.