ADVERTISEMENT

കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രം പുകയുകയാണ്. ദിവസങ്ങൾ നീണ്ട തീപിടിത്തത്തിനു ശേഷവും ഒരു നെരിപ്പോടുപോലെ ബ്രഹ്മപുരം നീറിക്കൊണ്ടിരിക്കുന്നു. പ്ലാസ്റ്റിക് മാലിന്യമുൾപ്പെടെയുള്ളവ ഉരുകി പുറത്തേക്കു വമിക്കുന്ന വിഷപ്പുക വ്യവസായ നഗരമായ കൊച്ചിയെ ശ്വാസം മുട്ടിക്കുകയാണ്. മാസ്കിനുപോലും സുരക്ഷ നൽകാനാവുമെന്ന് ഉറപ്പില്ല. ഈ അന്തരീക്ഷ മലിനീകരണത്തിൽ നിന്ന് പുറത്തുകടക്കാൻ നാട്ടുകാർ തീവ്രമായി ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ഇന്ന് അതൊരു ആഗ്രഹം മാത്രമാണ് . ബ്രഹ്മപുരം പ്ലാന്റിന്റെ ചരിത്രം പരിശോധിച്ചാൽ തീപിടിത്തം പുതിയ കാര്യമൊന്നുമല്ല. തുടക്കം മുതൽ തന്നെ ഇത് ആവർത്തിച്ചു സംഭവിക്കുന്നതായി സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നുണ്ട്. കൊച്ചിയുടെ ഈ ശ്വാസംമുട്ടൽ കേരളത്തിന്റെ വികസന സങ്കൽപങ്ങൾക്ക് പകരുന്ന ഒരു പാഠമുണ്ട്. അത് നഗരാസൂത്രണം സംബന്ധിച്ചതാണ്. മാലിന്യം സംസ്കരണം ആരുടെ ഉത്തരവാദിത്തമാണെന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നു. ഇതിനു പുറമേയാണ് ഉറവിട മാലിന്യം സംസ്കരണം പോലെയുള്ള വിഷയങ്ങളിൽ നടക്കുന്ന ചർച്ചകൾ. ബ്രഹ്മപുരം കേരളത്തിനു നൽകുന്ന പാഠങ്ങൾ എന്തൊക്കെയാണ്? മാലിന്യം ആരുടെ ഉത്തരവാദിത്തമാണ്? മാലിന്യ സംസ്കരണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ്? ബ്രഹ്മപുരം തീപിടിത്തം പോലുള്ള അപകടങ്ങൾ ഒഴിവാക്കാൻ എന്തൊക്കെ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം? ഗ്രീൻ ആർക്കിടെക്ചറിന്റെ പ്രയോക്താവും ഹാബിറ്റാറ്റ് ഗ്രൂപ് ഓഫ് ടെക്നോളജീസ് തലവനുമായ ജി. ശങ്കർ മനോരമ ഓൺലൈൻ പ്രീമിയത്തോടു പ്രതികരിക്കുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com