181 കിലോ ഭാരമുള്ള ഹൃദയം; ഹൃദയമിടിപ്പ് 3.2 കിലോമീറ്റർ അകലെ കേൾക്കാം

Harsh Goenka Shares Incredible Picture Of Blue Whale's Heart, Internet Fascinated
Grab Image from video shared on Twitter by Harsh Goenka/ hvgoenka
SHARE

ഇന്ത്യയിലെ പ്രമുഖ വ്യവസായികളിലൊരാളും സമൂഹമാധ്യമങ്ങളിലെ സ്ഥിരം സാന്നിധ്യവുമായ ഹർഷ് ഗോയങ്ക തിങ്കളാഴ്ച ഒരു ചിത്രം ട്വിറ്ററിൽ പങ്കുവച്ചു.  കാനഡയിലെ റോയൽ ഒന്റാരിയോ മ്യൂസിയത്തിൽ സംരക്ഷിച്ച നിലയിൽ വച്ചിട്ടുള്ള ഒരു വലിയ ഹൃദയത്തിന്റേതായിരുന്നു ആ ചിത്രം. 181 കിലോ ഭാരവും 1.5 മീറ്റർ നീളവും 1.2 മീറ്റർ വീതിയും ഈ ഹൃദയത്തിനുണ്ടെന്ന് ഹർഷ് അടിക്കുറിപ്പായി കുറിച്ചു. 3.2 കിലോമീറ്റ‍ർ ദൂരമകലെ വരെ ഈ ഹൃദയത്തിൽ നിന്നുള്ള മിടിപ്പ് കേൾക്കാൻ പറ്റുമത്രേ.

ലോകത്തിലെ ഏറ്റവും വലിയ ജീവിയായ നീലത്തിമിംഗലത്തിന്റേതാണ് ഈ ഹൃദയം. 2014ൽ കാനഡയിലെ റോക്കി ഹാർബർ എന്ന തീരദേശ പട്ടണത്തിൽ ഒഴുകിയെത്തിയ ഒരു നീലത്തിമിംഗലത്തിന്റെ ശരീരത്തിൽ നിന്നാണ് ഈ ഹൃദയം എടുത്തത്. ടൊറന്റോയിലെ റോയൽ ഒന്റാരിയോ മ്യൂസിയത്തിൽ നിന്നു വിദഗ്ധരെത്തിയാണ് ഈ ഹൃദയം സംരക്ഷിച്ചത്. ഒരുപാട് സമയമെടുത്ത് വളരെ സങ്കീർണമായ പ്രക്രിയയിലൂടെയാണ് ഹൃദയം പുറത്തെടുക്കാനായത്. 

ഹൃദയം നശിക്കാതിരിക്കാനായി 700 ഗാലൻ അളവിലുള്ള ഫോർമാൾഡിഹൈഡ് ഹൃദയത്തിലേക്ക് അടിച്ചുകയറ്റി. പുറത്തെടുത്ത ശേഷം ഈ ഹൃദയം ജർമനിയിലെ ഗൂബനർ പ്ലാസ്റ്റിനേറ്റ് എന്ന സ്ഥാപനത്തിലേക്ക് കൊണ്ടുപോയി അവിടെ വച്ച് പ്ലാസ്റ്റിക് ഉപയോഗിച്ച് സംരക്ഷണകവചം നൽകി. മൂന്നു വർഷങ്ങളോളം തുടർന്ന ജോലികൾക്കൊടുവിലാണ് ഹൃദയം പൊതുജനങ്ങൾക്കായി നൽകിയത്.

ലോകത്തിലെ ഏറ്റവും വലിയ സസ്തനികൾ കൂടിയായ നീലത്തിമിംഗലങ്ങൾ ആർട്ടിക് സമുദ്രമൊഴിച്ച് എല്ലാ സമുദ്രങ്ങളിലും കാണപ്പെടാറുണ്ട്. ക്രിൽ എന്ന കൊഞ്ചുവർഗത്തിൽ പെട്ട ചെറുസമുദ്രജീവികളെയാണ് ഇവ പ്രധാനമായും ആഹാരമാക്കുന്നത്. ഒരു ദിവസം ആറായിരം കിലോ വരെ ക്രിൽ മത്സ്യങ്ങളെ ഇവ അകത്താക്കാറുണ്ട്.

English Summary: Harsh Goenka Shares Incredible Picture Of Blue Whale's Heart, Internet Fascinated

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS