ADVERTISEMENT

ചരിത്രത്തിലെ ഏറ്റവും വലിയ പക്ഷിപ്പനികളിലൊന്നാണ് യുഎസിൽ ഇപ്പോൾ നടമാടുന്നത്. പുതുതായുള്ള എച്ച്5എൻ1 വകഭേദം കാരണം ഉടലെടുത്തിരിക്കുന്ന പനിമൂലം 5.8 കോടി പക്ഷികളാണു യുഎസിൽ കൊല്ലപ്പെട്ടിരിക്കുന്നത്. കോഴികളും ടർക്കിക്കോഴികളും ഉൾപ്പെടെയാണിത്. 2018ൽ എച്ച്5എൻ8 വകഭേദം കാരണമുണ്ടായ പക്ഷിപ്പനിമൂലം യുഎസിൽ അഞ്ചുകോടി പക്ഷികളെ കൊന്നുകളഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ പ്രതിസന്ധിയുണ്ടാക്കുന്ന എച്ച്5എൻ1 വകഭേദം കാട്ടുപക്ഷികളെയാണു കൂടുതൽ ബാധിക്കുന്നതെന്നു വിദഗ്ധർ പറയുന്നു.

 

എത്ര പക്ഷികളെയാണ് ഈ പനി ബാധിക്കുന്നതെന്ന് കൃത്മയായിട്ടു കണക്കാക്കാൻ വിദഗ്ധർക്കു കഴിയുന്നില്ല. പരുന്തുകൾ, കടൽപ്പക്ഷികൾ തുടങ്ങിയവ ഇതിനാൽ ധാരാളമായി ബാധിക്കപ്പെടുന്നുണ്ടെന്ന് വിദഗ്ധർ പറയുന്നു. രോഗം യുഎസിലെ ചില മേഖലകളിൽ സ്ഥിരമായി നിൽക്കുന്ന സ്ഥിതിവിശേഷമുണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഇങ്ങനെ സംഭവിച്ചാൽ അത് ഭക്ഷ്യലഭ്യതയെയും ജൈവവൈവിധ്യത്തെയും ബാധിക്കാനിടയുണ്ട്.

 

ഈ വൈറസിന് മനുഷ്യരെ ബാധിക്കാനുള്ള ശേഷിയുണ്ടെങ്കിലും അപൂർവമായി മാത്രമേ ബാധിക്കാറുള്ളൂ. കഴിഞ്ഞവർഷം യുഎസിലെ ഒരാളിലും ചിലെയിലെ മറ്റൊരു വ്യക്തിയിലും ഈ രോഗം കണ്ടെത്തിയിരുന്നു. യുഎസിൽ മാത്രമൊതുങ്ങിനിൽക്കുന്നില്ല ഈ രോഗബാധ. സ്കോട്‌ലൻഡിലെ സ്കുവ പക്ഷികളിൽ 40 ശതമാനവും ഗ്രീസിലെ ഡാൽമേഷ്യൻ പെലിക്കണുകളിൽ ആയിരക്കണക്കിന് എണ്ണവും ഈ രോഗത്താൽ കൊല്ലപ്പെട്ടു. ബ്രിട്ടന്റെ കീഴിലുള്ള ഫാർൺ ദ്വീപുകളിൽ മുപ്പതിനായിരം മുതൽ അരലക്ഷം വരെ പക്ഷികളും ചത്തൊടുങ്ങിയിട്ടുണ്ട്.

 

English Summary: Why Dead Birds Are Falling From the Sky

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com