ADVERTISEMENT

കനത്ത പേമാരിയിലും മണ്ണിടിച്ചിലിലും കോംഗോയില്‍ മരിച്ചവരുടെ എണ്ണം 200 കടന്നു. നിരവധിയാളുകളെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. മണ്ണിടിച്ചിലില്‍ നൂറുകണക്കിന് വീടുകള്‍ ഒലിച്ചുപോയെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യാഴാഴ്ച തുടങ്ങിയ കനത്ത മഴയില്‍ നദികള്‍ കരകവിഞ്ഞതും ദുരിതം ഇരട്ടിയാക്കിയെന്ന് നാട്ടുകാര്‍ പറയുന്നു. 

 

സൗത്ത് കിവു, ന്യാമുകുബി,ബുഷുഷു എന്നിവിടങ്ങളിലാണ് പ്രളയം അതിരൂക്ഷമായി തുടരുന്നത്. സൗത്ത് കിവുവുമായി അതിര്‍ത്തി പങ്കിടുന്ന റുവാണ്ടയില്‍ 130 പേര്‍ മരിക്കുകയും അയ്യായിരത്തിലേറെ വീടുകള്‍ നശിക്കുകയും ചെയ്തിട്ടുണ്ട്.

 

English Summary: More Than 200 Dead, Several Missing After Congo Floods

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com