തൃശൂര്‍ അതിരിപ്പിള്ളിയിൽ വനത്തിൽ കൂട്ടിയിടുന്ന മാലിന്യങ്ങൾ കാട്ടാനകൾ ഭക്ഷിക്കുന്നതായി പരാതി. സാനിറ്ററി നാപ്കിനടക്കമുള്ള മാലിന്യങ്ങളാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വനത്തിൽ നിക്ഷേപിക്കുന്നത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപത്തെ മാലിന്യങ്ങളാണ് കാട്ടാനകൾ വൻതോതിൽ ഭക്ഷിക്കുന്നത്.
വിനോദ സഞ്ചാരികളുടെ സാനിറ്ററി നാപ്കിൻ അടക്കമുള്ള മാലിന്യങ്ങളാണ് വനത്തിന് സമീപം നിക്ഷേപിക്കുന്നത്. ഫെൻസിങ്ങിന് പിറകിൽ ചെറിയ കുഴിയെടുത്താണ് മാലിന്യം തള്ളുന്നത്. സ്ഥിരമായതോടെ സമീപത്തേക്ക് വനത്തിൽ നിന്ന് ആനകൾ കൂട്ടമായി എത്താൻ തുടങ്ങി. ആയിരക്കണക്കിന് സഞ്ചാരികളെത്തുന്ന അതിരിപ്പിള്ളിയിൽ മാലിന്യ സംസ്കരണത്തിന് കൃത്യമായ സംവിധാനങ്ങൾക്കില്ലാത്തതാണ് അലംഭാവത്തിന് കാരണം. വനം സംരക്ഷിക്കേണ്ട വകുപ്പ് തന്നെ മാലിന്യം തള്ളുന്നത് വലിയ പരാതിക്കിടയാക്കിയിട്ടുണ്ട്
English Summary: Elephants Are Getting Too Much Plastic in Their Diets