എണ്ണത്തിൽ വമ്പൻമാരായി റാന്നിയിലെ കൊമ്പൻമാർ; കാട്ടാനകളുടെ സാന്നിധ്യം വർധിച്ചതായി സെന്‍സസ്

 Elephant census begins in Pathanamthitta
Grab Image from video shared on Manorama News
SHARE

പത്തനംതിട്ട റാന്നി ഡിവിഷനിൽ കാട്ടാനകളുടെ സാന്നിധ്യം വർധിച്ചതായി സൂചന. കാട്ടാന സെന്‍സസിലാണ് കണ്ടെത്തല്‍. കാട്ടാനകൾക്കു ഏറ്റവും അനുയോജ്യമായ ആവാസവ്യവസ്ഥയും തീറ്റ അടക്കമുള്ള സൗകര്യങ്ങളും ഗൂഡ്രിക്കൽ റേഞ്ചിലെ മിക്ക ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുമുള്ള വനമേഖലകളിൽ ഉണ്ടെന്നും വ്യക്തമായി. സംസ്ഥാനത്തെ ഏറ്റവും വലിയ വനമേഖലയായ റാന്നി ഡിവിഷനിൽ 3500ൽ കുറയാതെ കാട്ടാനകൾ ഉള്ളതായായിരുന്നു കണക്ക്. പെരിയാർ, പറമ്പിക്കുളം എന്നീ കടുവ സങ്കേതങ്ങളുടെ നേതൃത്വത്തിലാണ് സെൻസെസ് നടക്കുക.

5 വർഷം കൂടുമ്പോഴാണ് സെൻസെസ് എടുക്കുന്നത്. 2017ലാണ് അവസാനമായി കാട്ടാന സെൻസെസ് നടക്കുന്നത്.ചില സാങ്കേതിക കാരണങ്ങളാൽ കഴിഞ്ഞ വർഷം നടക്കേണ്ട സെൻസെസ് മുടങ്ങിയിരുന്നു. റാന്നി ഡിവിഷനിലെ വനമേഖലയെ 36 ബ്ലോക്കുകളായി തിരിച്ചാണ് കാട്ടാനകളുടെ എണ്ണം തിട്ടപ്പെടുത്തുക. അഞ്ച് ഹെക്ടറിൽ കുറയാതെ വരുന്ന വനമേഖല ഒരു ബ്ലോക്കിൽ ഉണ്ടാവും. ഓരോ ബ്ലോക്കിലും 2 ഉദ്യോഗസ്ഥരും ഒരു താൽക്കാലിക വാച്ചറുമാകും ഉണ്ടാകുക. സെൻസെസ് നടപടികൾക്കായി 108 ഉദ്യോഗസ്ഥരെ നിയോഗിച്ചതായി റാന്നി ഡിഎഫ്ഒ പി.കെ ജയകുമാർ ശർമ പറഞ്ഞു. 

ഗൂഡ്രിക്കൽ, വടശേരിക്കര റേഞ്ചുകളിൽപ്പെട്ട പച്ചക്കാനം, ഗുരുനാഥൻമണ്ണ് സ്റ്റേഷനുകളുടെ പരിധിയിൽപ്പെട്ട വനമേഖലകളാണ് ഏറ്റവും ഉള്ളിലായുള്ള സെൻസെസ് മേഖല. ആനകളെ നേരിട്ട് നിരീക്ഷിക്കൽ, പിണ്ടങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേകമായ പരിശോധന, ആനകളുടെ സാന്നിധ്യമുള്ള പ്രദേശത്തെ ജല ശ്രോതസുകൾ, സസ്യങ്ങൾ, കുറ്റിച്ചെടികൾ തുടങ്ങിയവയുടെ പരിശോധനയിൽ കൂടിയുള്ള കണ്ടെത്തലുകൾ തുടങ്ങിയ മാർഗ്ഗങ്ങൾ ഉപയോഗിച്ചാവും സെൻസെസ് നടക്കുക. കണ്ടെത്തുന്ന വിവരങ്ങൾ ഡേറ്റാ ബുക്കിൽ രേഖപ്പെടുത്തിയ ശേഷം നോഡൽ ഓഫിസർക്കു കൈമാറും. സര്‍വേ മറ്റന്നാള്‍ സമാപിക്കും.

English Summary: Elephant census begins in Pathanamthitta

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS