കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ പ്രകൃതി ദുരന്തങ്ങളിൽ 50 വർഷത്തിനിടെ ഇന്ത്യയിൽ 1.3 ലക്ഷം പേർ മരിച്ചെന്ന് യുഎൻ ഏജൻസിയായ ലോക കാലാവസ്ഥാ വകുപ്പ് വെളിപ്പെടുത്തി. 1970 മുതൽ 2021 വരെയുണ്ടായ 573 പ്രകൃതിദുരന്തങ്ങളിലായി ഇന്ത്യയിലാകെ 1,38,377 പേർ കൊല്ലപ്പെട്ടെന്നാണ് കണക്ക്. ലോകത്താകെ, ഇക്കാലയളവിൽ രേഖപ്പെടുത്തിയ 11,778 ദുരന്തങ്ങളിലായി 20 ലക്ഷം പേരാണ് കൊല്ലപ്പെട്ടത്.
ദുരന്തങ്ങൾ ആകെയുണ്ടാക്കിയത് 4.3 ലക്ഷം കോടി ഡോളറിന്റെ നഷ്ടം. 90% മരണങ്ങളും വികസ്വര രാജ്യങ്ങളിലാണ് സംഭവിച്ചത്. ഏഷ്യയിൽ 3,612 ദുരന്തങ്ങളിലായി 9.84 ലക്ഷം പേർ കൊല്ലപ്പെട്ടു. സാമ്പത്തിക നഷ്ടം വലിയ തോതിൽ വർധിച്ചെങ്കിലും മെച്ചപ്പെട്ട കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനങ്ങൾ മൂലം മരണനിരക്കിൽ ഗണ്യമായ കുറവുണ്ടായതായും യുഎൻ ഏജൻസി വ്യക്തമാക്കി.
English Summary : India lost over 1.3 lakh lives in disasters linked to extreme weather, climate change in 50 years