230 അടി ഉയരം, സിയേറ ലിയോണിന്റെ ചരിത്ര സാക്ഷി; നിലംപൊത്തിയത് 400 വർഷം പഴക്കമുള്ള ‘മരമുത്തശ്ശി’

Storm fells symbolic 400-year-old cotton tree in Sierra Leone
IImage Credit: Twitter/ desdavid100
SHARE

സിയേറ ലിയോണിന്റെ അഭിമാന ചിഹ്നങ്ങളില്‍ ഒന്നായ മരമുത്തശ്ശി നിലംപൊത്തി. തലസ്ഥാനമായ ഫ്രീടൗണില്‍ തല ഉയര്‍ത്തി നിന്നിരുന്ന 230 അടി ഉയരമുള്ള പഞ്ഞിമരം കഴിഞ്ഞദിവസമുണ്ടായ കനത്ത കാറ്റിലും മഴയിലുമാണ് വീണത്. രാജ്യത്തിന് കനത്ത നഷ്ടമെന്ന് പ്രസിഡന്റ് ജൂലിയസ് മാഡ ബയോ പറഞ്ഞു 400 വര്‍ഷം പഴക്കമുള്ള, ആദ്യകാല സ്വാതന്ത്ര്യ സ്മാരകമായ, സിയേറാ ലിയോണിന്റെ കറന്‍സി നോട്ടുകളില്‍ വരെ ഇടംപിടിച്ച പഞ്ഞിമരമാണ് കാറ്റില്‍ ഒടിഞ്ഞുവീണത്. കഴിഞ്ഞ ഏതാനും ദിവസമായി തുടരുന്ന കാറ്റിലും മഴയിലും മരത്തിന്റെ ചില്ലകള്‍ പലതും വീണിരുന്നു. എന്നാല്‍ ബുധനാഴ്ചയുണ്ടായ കനത്ത കാറ്റില്‍ മരം അപ്പാടെ നിലംപൊത്തുകയായിരുന്നു. 

ചരിത്രപരമായ പ്രാധാന്യമുള്ള മരമാണിത്. മുന്‍പ് അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കപ്പെട്ട് ഫ്രീടൗണില്‍ എത്തുന്നവര്‍ മരത്തെ പ്രാര്‍ഥിച്ചാണ് നഗരത്തില്‍ താമസം തുടങ്ങിയിരുന്നത്. മരം നിന്ന സ്ഥലം എങ്ങനെ സംരക്ഷിക്കണമെന്നതിനെ ചൊല്ലി ചര്‍ച്ചകളും സജീവമായി. വേരുകള്‍ അവിടെ തന്നെ നിലനിര്‍ത്തണമെന്നും അതില്‍ നിന്ന് പുതിയ തളിരുകള്‍ ഉണ്ടായേക്കാമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. മരത്തിന്റെ ഒരുഭാഗം സമീപത്തെ മ്യൂസിയത്തില്‍ സ്ഥാപിക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. എല്ലാ അഭിപ്രായവും പരിഗണിച്ച് മരം നിന്നിരുന്ന സ്ഥലം ഉചിതമായി സംരക്ഷിക്കുമെന്ന് പ്രസിഡന്റ് ട്വീറ്റ് ചെയ്തു. 

English Summary: Storm fells symbolic 400-year-old cotton tree in Sierra Leone

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA