വെള്ളമില്ലാതെ ചെടികൾക്ക് വളരാൻ ആകുമോ? ഇല്ലെന്ന് പറയാൻ ഇനിയാകില്ല. അതികഠിന നിർജലീകരണത്തെയും അതിജീവിക്കാനാകുന്ന 62 സസ്യവിഭാഗങ്ങളെ പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. മറ്റ് സസ്യങ്ങൾക്ക് അതിജീവിക്കാൻ പറ്റാത്ത സ്ഥലങ്ങളിൽ പോലും ഈ വിഭാഗങ്ങൾക്ക് തഴച്ചുവളരാനാകുമെന്നാണ് ഗവേഷകർ പറയുന്നത്. ഇത്തരം ചെടികളെ ഡെസിക്കേഷൻ–ടോളറന്റ് വാസ്കുലാർ (Desiccation-tolerent vascular–ഡിറ്റി) എന്നാണ് വിളിക്കുന്നത്. പുണെയിലെ അഗാർകർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് കണ്ടെത്തലിനു പിന്നിൽ.
Read Also: പ്ലാസ്റ്റിക്കിനെതിരെ അദ്ഭുത കണ്ടെത്തൽ; ലോകത്തെ രക്ഷിക്കുമോ ഈ കുഞ്ഞിപ്പുഴു?
കണ്ടെത്തിയ ഡിറ്റി ചെടികളിൽ ഇന്ത്യയിൽ മാത്രം കാണപ്പെടുന്നത് 16 ഇനങ്ങളാണ്. 12 എണ്ണം പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്നു. മൂടിയ കാടുകളും ഈ ചെടികൾക്ക് വളരാൻ അനുയോജ്യമായ കാലാവസ്ഥ ഒരുക്കുന്നു. സസ്യങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ കുറവായതുകൊണ്ടാകാം ഈ സസ്യങ്ങളുടെ പ്രത്യേകതകൾ പുറംലോകം അറിയാൻ വൈകിയതെന്ന് ഗവേഷകർ പറയുന്നു. സസ്യങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങൾ നോർഡിക് ജേണൽ ഓഫ് ബോട്ടണിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
English Summary: New plants that can live without water in Western Ghats