ഇത് നിസാരം! മത്സ്യത്തിന്റെ കണ്ണ് ചൂഴ്ന്നെടുക്കുന്ന ഞണ്ട്; വിഡിയോ കണ്ടത് 2 ലക്ഷത്തിലധികം പേർ
Mail This Article
വലിയ ടെക്നിക്കുകൾ ഒന്നുമില്ലാതെ നിസാരമായി മത്സ്യത്തിന്റെ കണ്ണ് ചൂഴ്ന്നെടുക്കുന്ന ഞണ്ടിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. രണ്ട് ലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടത്. പാറക്കൂട്ടങ്ങൾക്കിടയിൽ പതുങ്ങിയിരുന്ന ഞണ്ട് സമീപത്ത് എത്തിയ മീനിനെ കൈയോടെ പിടികൂടുകയായിരുന്നു. പാറയുടെ നിറത്തിൽ തന്നെ ആയതുകൊണ്ട് പെട്ടെന്ന് ഞണ്ടിനെ തിരിച്ചറിയാൻ പറ്റില്ല.
കൈയിൽ പിടിക്കുന്നത് കണ്ടാൽ മത്സ്യത്തിന്റെ സൗന്ദര്യം ആസ്വദിക്കുകയാണെന്നേ തോന്നൂ. എന്നാൽ നിമിഷനേരം കൊണ്ട് കളി മാറി. കണ്ണ് ചൂഴ്ന്നെടുക്കാനുള്ള സന്ദർഭം നോക്കി നിൽക്കുകയായിരുന്നു ആ മഹാൻ. പെട്ടെന്ന് മീനിന്റെ കണ്ണിൽ ഒറ്റ കുത്ത്. മീൻ ചത്തെന്ന് ഉറപ്പായതോടെ തീറ്റ തുടങ്ങി. വലിയ ആക്രമണമൊന്നുമില്ലാതെ സിമ്പിളായി കാര്യം സാധിച്ചെന്നാണ് വിഡിയോ കണ്ടവർ പറയുന്നത്. ഞണ്ട് മീൻ തിന്നുമെന്നത് താൻ ഇപ്പോഴാണ് അറിയുന്നതെന്നും ചിലർ വ്യക്തമാക്കി. രണ്ട് ലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടത്.
English Summary: Fish attacked by Crab; Viral Video