ADVERTISEMENT

ഡോൾഫിൻ പ്രസവിക്കുന്നത് എങ്ങനെ? അതു പകർത്താനായി സമുദ്രത്തിന്റെ അടിത്തട്ടിൽ എത്തിയത് നിരവധിപ്പേരാണ്. അങ്ങനെ പകർത്തിയ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. തുടക്കത്തിൽ വാൽഭാഗം മാത്രമാണ് ‌പുറത്തുവന്നത്. കുഞ്ഞിനെ പുറന്തള്ളാൻ ശ്രമിച്ചെങ്കിലും ചുറ്റിലും നിൽക്കുന്ന മനുഷ്യരെ ഭയന്ന് ഡോൾഫിൻ അവിടെ നിന്നും മാറി.

കുറച്ചുസമയം കഴിഞ്ഞ് മറ്റൊരു ഭാഗത്തേക്ക് മാറുകയും അടിത്തട്ടിൽ കുഞ്ഞിനെ പ്രസവിക്കുകയുമായിരുന്നു. പുറത്തുവന്ന കുഞ്ഞ് അപ്പോൾ തന്നെ വെള്ളത്തിൽ നീന്തിപ്പിടഞ്ഞു. അമ്മയുടെ ശരീരംചേർന്ന് നീന്തികളിച്ചു. ഇതിനിടെ അമ്മയുടെ വയറ്റിൽ നിന്ന് രക്തംകലർന്ന അവശിഷ്ടങ്ങളെല്ലാം വെള്ളത്തിൽ കലർന്നുണ്ടായിരുന്നു. പിന്നീട് അമ്മയും കുഞ്ഞും അവിടെനിന്ന് മറ്റൊരുഭാഗത്തേക്ക് നീങ്ങുന്നതും വിഡിയോയിൽ കാണാം.

English Summary: Birth of a Newborn dolphin Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com