ADVERTISEMENT

സൗരയൂഥത്തിലെ മറ്റെല്ലാ ഗ്രഹങ്ങളിൽ നിന്നും ഭൂമിയെ വ്യത്യസ്തമാക്കുന്നത് ഇവിടത്തെ ജലസാന്നിധ്യമാണ്. ഭൂമിക്ക് നീലനിറം ലഭിച്ചത് പോലും ഈ ജലത്തിൽ നിന്നാണ്. ഭൂമിയിൽ ജൈവവൈവിധ്യം ഉടലെടുക്കുന്നതിലും അതു വികസിക്കുന്നതിലും ജലം വഹിച്ച പങ്കു ചില്ലറയല്ല. ഭൂമിയുടെ 71 ശതമാനവും വെള്ളമാണ്. എന്നാൽ നമ്മുടെ ഈ നീലഗ്രഹത്തെപ്പറ്റിയും ഇവിടത്തെ ജലത്തെപ്പറ്റിയും വളരെ കൗതുകകരമായ ഗവേഷണവുമായി വന്നിരിക്കുകയാണ് യുഎസിലെ കലിഫോർണിയ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞർ.

വരണ്ട, പാറനിറഞ്ഞ പരിതസ്ഥിതികളിൽ നിന്നാണു ഭൂമിയുടെ തുടക്കമെന്ന് ഗവേഷകർ പറയുന്നു. ഭൂമി രൂപപ്പെട്ട് അനേകവർഷം കഴിഞ്ഞാണത്രേ ഗ്രഹത്തിൽ വെള്ളമെത്തിയതും നിറഞ്ഞതും. ഭൂമിയുടെ കാലം വച്ചുനോക്കിയാൽ വളരെ അടുത്തകാലത്താണു വെള്ളം എത്തയതെന്നും ഗവേഷകർ പറയുന്നു. അതായതു ഭൂമിയുടെ മൊത്തം ജീവിതദൈർഘ്യത്തിന്‌റെ അവസാന 15 ശതമാനം സമയത്തുമാത്രമാണ് വെള്ളം പ്രത്യക്ഷപ്പെട്ടതത്രേ. ഭൂമിക്ക് 450 കോടി വർഷം പഴക്കം കണക്കാക്കുന്നു. ഭൂമിക്കുള്ളിലുള്ള മാഗ്മയുടെ രാസപരിശോധന നടത്തിയാണ് നിഗമനത്തിലേക്കു ശാസ്ത്രജ്ഞർ എത്തിച്ചേർന്നത്. വിവിധതലങ്ങളിലുള്ള മാഗ്മയ്ക്കു ഭൂമിയുടെ രൂപീകരണത്തെപ്പറ്റി വിവരങ്ങൾ നൽകാനാകും.

Read Also: ജൂണിൽ ഇല്ലാത്ത മഴ ജൂലൈയിൽ പേമാരി ആയതെങ്ങനെ? പിന്നിൽ 3 കാരണങ്ങൾ

വെള്ളമുൾപ്പെടെയുള്ള രാസതന്മാത്രകൾ ഭൂമിയുടെ ഉൾക്കാമ്പിൽ കുറവാണെന്നും എന്നാൽ മധ്യമേഖലയായ മാന്റിലിന്റെ മുകൾഭാഗത്ത് ഇതു നന്നായുണ്ടെന്നും ഗവേഷകർ കണ്ടെത്തിയിരുന്നു. ഇത് ഭൂമി ആദ്യകാലത്തുവരണ്ടിരുന്നെന്നും വെള്ളം പിന്നീടാണ് എത്തിയതെന്നുമുള്ള വാദത്തിനു ബലമേകുന്ന സംഗതിയാണെന്ന് ഗവേഷകർ പറയുന്നു.

In this April 12, 2016 photo, a woman carries water from a spring at Raichi Wadi village, 120 kilometers (75 miles) north-east of Mumbai, India. Decades of groundwater abuse, populist water policies and poor monsoons have turned vast swaths of central and western India into a dust bowl, driving distressed farmers to suicide or menial day labor in the cities. (AP Photo/Rafiq Maqbool)
(AP Photo/Rafiq Maqbool)

ഭൂമിയിൽ ജലം എങ്ങനെ വന്നെന്നുള്ളതിനെക്കുറിച്ച് നിരവധി സിദ്ധാന്തങ്ങളുണ്ട്. ഛിന്നഗ്രഹപതനത്തിൽ നിന്നാണ് ഭൂമിയിൽ ജലതന്മാത്രകൾ എത്തിയതെന്ന് നേരത്തെ വാദമുണ്ട്. അടുത്തിടെ നേച്ചറിൽ പ്രസിദ്ധീകരിച്ച ഒരു ഗവേഷണത്തിലും ഇക്കാര്യം മുന്നോട്ടുവയ്ക്കപ്പെട്ടിരുന്നു.

English Summary: Origin of Water, Earth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com