ADVERTISEMENT

മഴ ലഭിക്കാനായി കഴുതകളെ തമ്മിൽ കല്ല്യാണം കഴിപ്പിക്കുന്ന ആചാരം കേട്ടിട്ടുണ്ടാകും. എന്നാൽ ആന്ധ്രാ പ്രദേശിൽ ഇപ്പോഴും അത് തുടരുന്നുണ്ട്. അനന്തപുരം ജില്ലയിലെ ഷെട്ടൂര്‍ ഗ്രാമവാസികളാണ് പ്രകൃതിയുടെ കനിവിനു വേണ്ടി കഴുത കല്ല്യാണം നടത്തിയത്. വാദ്യങ്ങളുടെ അകമ്പടിയോടെ വധൂവരന്മാരെ നാട്ടുകാർ ആനയിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

പ്രതികൂല സാഹചര്യങ്ങൾ തരണം ചെയ്ത് പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന രീതിയാണ് ഈ ഗ്രാമവാസികളുടേത്. മറ്റൊരു കൗതുകകരമായ പാരമ്പര്യം കൂടി ഈ ഗ്രാമത്തിലുള്ളവർ പിന്തുടരുന്നുണ്ട്. വരൾച്ചയുടെ കാലത്ത് തവള കല്ല്യാണം നടത്തും. ഈ ഉഭയജീവികളെ മഴദൈവങ്ങളുടെ സന്ദേശവാഹകരായാണ് ജനം കാണുന്നത്.

മഴയുടെ വരവിനായി ആകാശത്തോട് യാചിക്കുന്ന പ്രത്യേക പ്രാർഥനകളും വനമേഖലയിൽ താമസിക്കുന്നതും ഇവിടെ പതിവാണ്. വീടുകളിൽ നിന്ന് അത്യാവശ്യ ഭക്ഷണസാധനങ്ങൾ മാത്രം എടുത്താണ് ആളുകൾ വനപ്രദേശത്ത് യാത്ര ചെയ്യുന്നത്. പുരാതനകാലത്തെ ആചാരം അതേപടി പിന്തുടരുകയാണ് ഈ ഗ്രാമത്തിലുള്ളവർ.

English Summary: In Andhra's Anantapuram Village, An Unusual Wedding To Deal With Drought

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com