ADVERTISEMENT

വ്യത്യസ്തമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരുന്ന രാജ്യമാണ് ഇന്ത്യ. പാമ്പ്, ചിലന്തി, ആന, നായ, പശു, എലി എന്നിങ്ങനെ പലതരം ജീവികൾക്കായി ക്ഷേത്രങ്ങൾ തന്നെയുണ്ട്. ആന്ധ്രാപ്രദേശിലെ കുർണൂല്‍ ജില്ലയിൽ നടന്നുവരുന്ന കോണ്ട്രായുടി കൊണ്ടയിലെ കൊണ്ടലരായുഡു ആരാധന ഏറെ കേൾവികേട്ടതാണ്. ഇവിടെ ആളുകൾ തേളുകളെയാണ് സമർപ്പിക്കുന്നത്.

എല്ലാ വർഷവും ശ്രാവണ മാസത്തിലെ മൂന്നാമത്തെ തിങ്കളാഴ്ചയാണ് ആചാരം. കൊണ്ടലരായുഡു ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടയിൽ കല്ലുകൾക്കിടയിൽ തേളുകളെ കാണാം. ഇവയെ വെറും കൈയില്‍ പിടിച്ച് നൂലിൽ കോർത്ത് ദൈവത്തിന് സമർപ്പിക്കുന്നു. വിഷ തേളുകളുടെ കുത്തേറ്റാൽ മാരകമായ വേദന അനുഭവപ്പെടാറുണ്ട്. എന്നാൽ ഈ ദിവസത്തിൽ തേളുകൾ ആക്രമിക്കില്ലെന്ന് വിശ്വാസികൾ പറയുന്നു.

കഴിഞ്ഞ ദിവസം ആചാരസംബന്ധമായി നിരവധി ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ചരടിൽ കോർത്ത തേളുകളെ കൈയിലും തലയിലും വായിലും വയ്ക്കുന്നു. പിന്നീട് വിശ്വാസികൾ തേളിനെ വിഗ്രഹത്തിൽ ചാർത്തുകയും ചെയ്യുന്നു. പ്രദേശത്തെ എല്ലാ മതവിശ്വാസികളും ക്ഷേത്രദർശനത്തിന് എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ

Content Highlights: Scorpion worship | Andhra Pradesh | Animal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com