ADVERTISEMENT

ജൂൺ 1 ന് തുടങ്ങി 122 ദിവസം നീണ്ടു നിന്ന കാലവർഷ കലണ്ടർ അവസാനിച്ചു. ഇത്തവണ 34% മഴകുറവാണ് കേരളത്തിൽ ഉണ്ടായത്.  2018.6 mm ലഭിക്കേണ്ട സ്ഥാനത്തു ലഭിച്ചത് 1326.1 mm മഴ മാത്രമാണ്. 123 വർഷത്തെ ചരിത്രത്തിൽ  1918 നും 76 നും ശേഷം ഏറ്റവും കുറവ്  മഴ ലഭിച്ച മൂന്നാമത്തെ കാലവർഷമാണിത്.

എല്ലാ ജില്ലകളിലും സാധാരണ ലഭിക്കേണ്ട മഴയെക്കാൾ കുറവ് മഴ ലഭിച്ചു. വയനാട്, ( 55% കുറവ് ) ഇടുക്കി ( 54% കുറവ് ) ജില്ലകളിൽ സാധാരണ ലഭിക്കേണ്ട മഴയെക്കാൾ ഏറ്റവും കുറവ് മഴയാണ് പെയ്തത്. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കാസർകോടാണ് (2272 mm). ഇത് സാധാരണ ലഭിക്കേണ്ട മഴയിൽ നിന്ന് 20% കുറവ് ആണ്.

പ്രതീക്ഷയോടെ തുലാവർഷം

ഇത്തവണ തുലാവർഷം 2023 (ഒക്ടോബർ - ഡിസംബർ) സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഒക്ടോബർ മാസത്തിലും സാധാരണ ഈ കാലയളവിൽ ലഭിക്കുന്ന മഴയെക്കാൾ കൂടുതൽ ലഭിക്കാനാണ് സാധ്യത.

Read Also: ഡ്രാഗൺ തീയൂതിയുണ്ടാക്കിയ വൃത്തങ്ങൾ! ഫെയറി സർക്കിൾസ് 263 ഇടങ്ങളിൽ കണ്ടെത്തി.

ന്യൂനമർദം കരയിൽ പ്രവേശിച്ചു

അറബിക്കടൽ തീവ്ര ന്യൂനമർദവും ബംഗാൾ ഉൾക്കടൽ ന്യൂനമർദവും കരയിൽ പ്രവേശിച്ചു. വടക്കൻ കേരളത്തിൽ ഇന്നും തെക്കൻ കേരളത്തിൽ നാളെ വരെയും ഇടവിട്ടുള്ള  സാധാരണ മഴ തുടരും. 

Content Highlights: Rain in Kerala | Rain Alert | Monsoon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com