ADVERTISEMENT

159 വർഷം മുൻപ് ഇതുപോലൊരു ഒക്ടോബർ 5, കൊൽക്കത്ത നഗരത്തിന്റെ ദുരന്തദിനമായിരുന്നു. 1864 കൽക്കട്ട സൈക്ലോൺ എന്നറിയപ്പെടുന്ന ഒരു വമ്പൻ ചുഴലിക്കാറ്റ് നഗരത്തിൽ വീശിയടിച്ചു. അറുപതിനായിരത്തിലധികം ആളുകളാണ് ഈ ദുരന്തത്തിൽ കൊല്ലപ്പെട്ടത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഈ ചുഴലിക്കാറ്റ് ബംഗാൾ തീരം പിന്നിട്ട് ഹൂഗ്ലി നദിയുടെ തെക്കുവശത്തേക്കാണ് എത്തിയത്. ഈ ദുരന്തത്തിന്റെ ഭൂരിഭാഗം മരണങ്ങളും സംഭവിച്ചത് മുങ്ങിമരണങ്ങൾ മൂലവും പ്രളയം മൂലമുണ്ടായ അസുഖങ്ങൾ മൂലവുമാണ്.

ഹൂഗ്ലി നദി കരകവിഞ്ഞൊഴുകി നഗര, ഗ്രാമപ്രദേശങ്ങൾ വെള്ളത്തിനടിയിലായി. നഗരത്തിലെ പല മേഖലകളും ഹാർബറുകളുമൊക്കെ പുനർനിർമിക്കേണ്ടിവന്നു.

ഒക്ടോബർ 2ന് ആൻഡമാൻ ദ്വീപിനു പടിഞ്ഞാറായാണ് ഈ ചുഴലിക്കാറ്റ് ആദ്യം കണ്ടത്. അന്നു ബംഗാൾ ഉൾക്കടലിലൂടെ യാത്ര ചെയ്തിരുന്ന മൊണീക്ക, കോൺഫ്‌ലിക്ട് തുടങ്ങിയ കപ്പലുകൾ ഈ ചുഴലിക്കാറ്റിനെപ്പറ്റി തെളിവുകൾ നൽകി.

ഒക്ടോബർ നാലുമുതൽ മഴതുടങ്ങിയെങ്കിലും വൈകാതെ ഇതു ശമിച്ചു. എന്നാൽ ശക്തമായ കാറ്റു നിലനിന്നു. 169 കിലോമീറ്റർ അകലെയുുള്ള ധാക്ക നഗരത്തിലും അസമിലുമൊക്കെ ഊ ചുഴലിക്കാറ്റിന പ്രത്യാഘാതമായുള്ള കാലാവസ്ഥാ മാറ്റങ്ങൾ ദർശിക്കപ്പെട്ടിരുന്നു. ഖെജൂരി, ഹിജ്‌ലി തുടങ്ങിയ തുറമുഖങ്ങൾ നശിക്കുകയും കപ്പലുകൾ ബംഗാൾ ഉൾക്കടലിൽ മുങ്ങുകയും ചെയ്തു. കോളറ, ഡിസൻട്രി, വസൂരി പോലുള്ള രോഗങ്ങൾ പ്രളയത്തിനു ശേഷം തീവ്രമായി. ഒട്ടേറെപേർക്ക് ഈ രോഗങ്ങൾ ബാധിച്ചു.

Content Highlights: Hooghly | Flood | Climate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com