ADVERTISEMENT

ഒരു വീട്ടിലുള്ള നായകളും പൂച്ചകളും വലിയ കൂട്ടായിരിക്കും. ഇരുവരുടെയും സൗഹൃദത്തിന്റെ കാഴ്ചകളുടെ നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. ഇപ്പോഴിതാ, ഫാമിലി ഫോട്ടോയ്ക്ക് നിൽക്കാൻ തയാറാകാത്ത പൂച്ച കുഞ്ഞിനെ നിർബന്ധിച്ച് ഫോട്ടോയ്ക്ക് നിർത്തുന്ന നായകളുടെ വിഡിയോ സമൂഹമാധ്യമത്തിൽ ചിരിപടർത്തുകയാണ്.

ഗോൾഡൻ റീട്രീവർ ഇനത്തിൽപ്പെട്ട മൂന്ന് നായകളാണ് പൂച്ചയ്ക്കൊപ്പം ഫോട്ടോയെടുക്കാൻ നിന്നത്. ഒളിഞ്ഞുനിന്ന പൂച്ചയെ ഒരു നായ അകത്തുനിന്നും കടിച്ചുകൊണ്ട് വന്ന് മുന്നില്‍ നിർത്തുകയായിരുന്നു. എന്നാൽ അവൻ ക്യാമറ ശ്രദ്ധിക്കാതെ മറ്റ് വശങ്ങളിലേക്ക് നോക്കുകയും ഇറങ്ങിപ്പോകാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇതുകണ്ടയുടൻ രണ്ട് നായകൾ അവരുടെ മുൻകാലുകൾ പൂച്ചയുടെ ദേഹത്ത് വച്ച് അമർത്തിപ്പിടിച്ചു. തോൽ കൈയിടുന്നതുപോലെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് കാണാം.

പിന്നീട് മറുവശത്തേക്ക് നോക്കി നിൽക്കുമ്പോൾ മറ്റൊരു നായ മുഖത്ത് അടിച്ച് നേരെ നിൽക്കാൻ ആവശ്യപ്പെടുന്നുണ്ട്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സൗഹൃദവിഡിയോ ലക്ഷങ്ങളാണ് കണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com