ADVERTISEMENT

മഴയും തണുപ്പും ആയാൽ ചൂടുള്ള സ്ഥലങ്ങൾ തേടി ജീവിവർഗങ്ങൾ വീടുകളിലേക്ക് കയറാറുണ്ട്. അതിൽ ഏറ്റവും ഭയപ്പെടുന്നത് പാമ്പിനെയാണ്. പലപ്പോഴും മനുഷ്യൻ ഉപയോഗിക്കുന്ന സാധനങ്ങൾക്കിടയിലായിരിക്കും ഇവ പതിഞ്ഞിരിക്കുക. അങ്ങനെയൊരു സംഭവം കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

വീടിനുമുന്നിലിട്ട ഷൂ ധരിക്കാൻ തയാറാകുമ്പോഴാണ് അതിനിടയിൽ നിന്ന് ഒരാൾ തല പൊക്കുന്നത്. ചെരുപ്പിനകത്ത് ചുരുണ്ടുകൂടി കിടന്ന പാമ്പ് പതുക്കെ പുറത്ത് വരികയും അവിടെനിന്നും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്യുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദ പുറത്തുവിട്ട വിഡിയോ നിരവധിപ്പേർ കണ്ടു.

Content Highlights: Snake | Shoe | Viral Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com