ADVERTISEMENT

മദ്യപിച്ച് ബോധമില്ലാതെ പാമ്പിനെ കൈയിലെടുത്ത് അഭ്യാസപ്രകടനം നടത്തിയ 22കാരന് ജീവൻ നഷ്ടമായി. ഉത്തർപ്രദേശ് സ്വദേശി രോഹിത് ജയ്സ്വാൾ ആണ് മരണത്തിന് കീഴടങ്ങിയത്. അമിതമായി മദ്യപിച്ച യുവാവ് വഴിയിൽ കിടന്ന പാമ്പിനെ പിടികൂടുകയായിരുന്നു. പിന്നീട് വിഡിയോ ചിത്രീകരിക്കാനും ശ്രമിച്ചു.

പാമ്പിനെ കൈയിലെടുത്ത് അഭ്യാസപ്രകടനം നടത്തുന്നതിനിടെ രോഹിത് പാമ്പിനോട് തന്നെ കൊത്താൻ ആവശ്യപ്പെടുന്നുണ്ട്. സമീപത്തുണ്ടായിരുന്നവർ പാമ്പിനെ ഉപേക്ഷിക്കാൻ പറയുന്നുണ്ടെങ്കിലും അവരോട് മാറിനിൽക്കാനാണ് രോഹിത പറയുന്നത്. പാമ്പിനെ തല്ലുന്നതിനിടെ അത് താഴേക്ക് വീണു. എന്നാൽ വീണ്ടും അതിനെയെടുത്ത് തന്റെ നാവിൽ കടിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

English Summary:

Drunkard who played with a Snake was bitten and died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com