ADVERTISEMENT

അനേകം ദ്വീപുകളടിങ്ങിയതാണ് ജപ്പാൻ. ഇതിൽ പലതും അഗ്നിപർവത പ്രവർത്തനങ്ങളിൽ നിന്ന് സൃഷ്ടിക്കപ്പെട്ടതുമാണ്. ഇപ്പോഴിതാ ഇത്തരത്തിലുള്ള പുതിയൊരു ദ്വീപ് ജപ്പാനിൽ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. ജപ്പാനിലെ ഒഗസ്വാര ദ്വീപശൃംഖലയ്ക്കു സമീപമാണ് ഈ ദ്വീപ് ഉടലെടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം സമുദ്രത്തിനടിയിൽ സംഭവിച്ച ഒരു അഗ്നിപർവത വിസ്‌ഫോടനമാണ് ഇതിനു വഴിവച്ചിരിക്കുന്നത്.

പുതുതായി സൃഷ്ടിക്കപ്പെട്ട ദ്വീപിന് പേര് നൽകിയിട്ടില്ല. 100 മീറ്റർ വിസ്തീർണമുള്ളതാണ് ഇത്. ഭൂമിക്കടിയിൽ നിന്നുള്ള മാഗ്മ സമുദ്രജലവുമായി പ്രവർത്തനം നടത്തിയുള്ള ചാരവും മറ്റുമാണ് ഈ ദ്വീപിന്‌റെ സൃഷ്ടിക്കു കാരണമായത്. ഒക്ടോബർ 21ന് ജപ്പാനിലെ അതിപ്രശസ്തമായ ഇവോ ജിമ ദ്വീപിനു സമീപമാണ് സമുദ്രാന്തര അഗ്നിപർവത വിസ്‌ഫോടനം നടന്നത്. രണ്ടാം ലോകയുദ്ധ സമയത്ത് യുഎസും ജപ്പാനുമായുള്ള ഏറ്റവും രൂക്ഷമായ യുദ്ധങ്ങളിലൊന്ന് നടന്നത്  ഈ ദ്വീപിലാണ്. 

ഈ അഗ്നിപർവ വിസ്‌ഫോടനം 10 ദിവസത്തോളം നീണ്ടു നിന്നു. ഇതിന്‌റെ ഫലമായുണ്ടായ ചാരം സമുദ്രത്തിന്‌റെ അന്തർഭാഗത്ത് അടിഞ്ഞുകൂടുകയും അത് സമുദ്രനിരപ്പിനു  വരികയും ചെയ്തു.അങ്ങനെ ദ്വീപുണ്ടായി. ഇതാദ്യമായല്ല ഇങ്ങനെയൊരു പ്രതിഭാസം ഭൂമിയിലുണ്ടാകുന്നത്. ഇരുപതാം നൂറ്റാണ്ടിൽ ഇങ്ങനെ പല ദ്വീപുകളും പൊന്തിവന്നിരുന്നു. ഇതിൽ പ്രശസ്തമാണ് സർട്സി. 1963ൽ ആണ് ഐസ്‌ലൻഡിനു സമീപം സർട്സി ഉയർന്നു വന്നത്.

ഇന്തൊനീഷ്യയിലെ കുപ്രസിദ്ധമായ ക്രാക്കത്തോവ അഗ്നിപർവതത്തിനു സമീപം അനക് ക്രാക്കത്തോവ എന്നൊരു ദ്വീപ് 1930ൽ ഉയർന്നിരുന്നു. ഇവിടെ മഴക്കാടുകള്‍ പോലുമുണ്ടായി. പക്ഷികളും കീടങ്ങളും ഉരഗങ്ങളുമൊക്കെ പിന്നീടിവിടെ താമസമുറപ്പിക്കുകയും ചെയ്തു.

2013ൽ ജപ്പാനിൽ ഒഗസ്വാര ദ്വീപശൃംഖലയ്ക്കു സമീപം തന്നെ ഒരു ദ്വീപ് ഉയർന്നുവന്നിരുന്നു. 4 ദിവസങ്ങൾക്കുള്ളിൽ 660 അടിയോളം വിസ്തീർണം ഇതിനുണ്ടായി.

English Summary:

New Island Emerges Near Ogaswara: Japan's Ongoing Volcanic Legacy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com