ADVERTISEMENT

എലിസബത്ത് രാജ്ഞിയുടെ മരണം, റഷ്യ–യുക്രെയ്ൻ യുദ്ധം, ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുക്കും, മഹാമാരി പൊട്ടിപ്പുറപ്പെടും...ഇങ്ങനെ ലോകത്ത് നടന്ന പല സംഭവങ്ങളും മുൻകൂട്ടി പ്രവചിച്ച ഒരാളാണ് അതോസ് സലോമെ. ബ്രസീലിന്റെ നോസ്ട്രഡാമസ് എന്നാണ് ഇയാൾ അറിയപ്പെടുന്നത്. ഇപ്പോൾ മറ്റൊരു പ്രവചനം കൂടി അദ്ദേഹം നടത്തിയിരിക്കുകയാണ്. ലോകത്ത് ശക്തമായ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകാൻ പോകുന്നു! വലിയൊരു ജനസംഖ്യയെ ഇല്ലാതാക്കും.

Grab Image from video shared on Youtube by NinaNX
Grab Image from video shared on Youtube by NinaNX

ലോകനാശത്തിന്റെ ആരംഭമായാണ് ഈ പ്രകൃതിദുരന്ത പരമ്പരയെന്നാണ് അതോസ് സലോമെ പറയുന്നത്. ഈ വർഷം അവസാനം ഭൂകമ്പങ്ങൾ, വെള്ളപ്പൊക്കം എന്നിവ ഉണ്ടാകും. ഇന്തോനേഷ്യ, ജാവ  തുടങ്ങിയ സ്ഥലങ്ങളിൽ അഗ്നിപർവത സ്ഫോടനങ്ങളും അമേരിക്ക, കൊളംബിയ, കാനഡ എന്നീ രാജ്യങ്ങളിൽ വിവിധ ദുരന്തങ്ങളും സംഭവിക്കാമെന്ന് അതോസ് പ്രവചിക്കുന്നു.

ജനങ്ങൾ മുന്‍കരുതലുകൾ എടുക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ പ്രവചനങ്ങൾ എല്ലാം യാഥാർഥ്യമാകണമെന്നില്ല. ആരേയും ഭയപ്പെടുത്താനുള്ളതുമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary:

Brazil's Modern Nostradamus, Athos Salome, Forewarns of Cataclysmic Natural Disasters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com