ADVERTISEMENT

കുനോ ദേശീയോദ്യാനത്തിലെ ചീറ്റകളെ പൊതുജനങ്ങൾക്ക് കാണാനായി വിനോദസഞ്ചാര മേഖലയിലേക്ക് തുറന്നുവിട്ടു. ആൺചീറ്റകളായ അഗ്നി, വായു എന്നിവരെയാണ് പറോണ്ട് വനമേഖലയിൽ തുറന്നുവിട്ടത്. അഹേര ടൂറിസം സോണെന്നും ഈ പ്രദേശം അറിയപ്പെടുന്നു.

ചീറ്റകളെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് ചീറ്റ റീഇൻഡ്രൊഡക്ഷൻ പ്രൊജക്ട്. ദക്ഷിണാഫ്രിക്ക, നമീബിയ എന്നിവിടങ്ങളിൽ നിന്ന് കഴിഞ്ഞ വർഷം ആദ്യമാണ് ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിച്ചത്. രണ്ടാം ബാച്ച് ഫെബ്രുവരിയിലും എത്തി. മൊത്തം 20 ചീറ്റകളെ എത്തിച്ചു. എന്നാൽ പത്തിലധികം ചീറ്റകൾ ചത്തൊടുങ്ങി.

മാർച്ചിൽ ജ്വാല എന്ന പെൺചീറ്റ മൂന്നു കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെങ്കിലും മൂന്നും ചാവുകയായിരുന്നു. ചീറ്റകളുടെ കൂട്ടമരണം വലിയ വിവാദമായി മാറുകയായിരുന്നു. ചീറ്റകളുടെ ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമല്ലാത്ത രീതിയാണ് കുനോയിലേതെന്നാണ് വിമർശനം.

English Summary:

Cheetahs released in Tourist zone of Kuno National Park

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com