ADVERTISEMENT

ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ കാട്ടാന നാട്ടിലേക്കിറങ്ങി. റോഡിലിറങ്ങി നടന്ന ആന എത്തിയത് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കലക്ടറുടെ ഔദ്യോഗിക വസതിക്കു മുൻപിലായിരുന്നു. കാട്ടാന ഗേറ്റ് തള്ളിത്തുറന്ന് അകത്തുകയറുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ആദ്യം ഗേറ്റ് അടച്ചിട്ടത് കണ്ടപ്പോൾ തിരിച്ചുപോകാൻ നോക്കി. ആനയെ ഓടിക്കാനായി ആളുകൾ ബഹളംവച്ചു. ഇതുകേട്ട ആന തിരിച്ചെത്തുകയും ഗേറ്റ് മസ്തകം ഉപയോഗിച്ച് തള്ളിതുറക്കുകയും ചെയ്തു. കാട് വെട്ടിത്തളിക്കുന്ന മനുഷ്യർക്കെതിരെ കലക്ടർക്ക് പരാതി നൽകാൻ എത്തിയതാണെന്ന് വിഡിയോ കണ്ടവരിൽ ഒരാൾ കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com