ADVERTISEMENT

നായ്ക്കുട്ടിക്ക് മദ്യം നൽകിയ യുവാക്കൾക്കെതിരെ മൃഗസ്നേഹികൾ. തങ്ങൾ മദ്യപിക്കുന്നതിനിടെ എത്തിയ നായയ്ക്ക് യുവാക്കൾ ഒരു ഗ്ലാസിൽ മദ്യം നൽകുകയായിരുന്നു. ഇതിന്റെ വിഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ ആളുകൾ വിമർശനവുമായി എത്തി.

രാജസ്ഥാനിലെ സ്വായി മധേപൂരിൽ നിന്നുള്ള വിഡിയോയാണിത്. ക്യാംപ് ഫയറിനിടെ മദ്യപിക്കുമ്പോഴാണ് ഇവർ നായയ്ക്കും മദ്യം നൽകിയത്. ഒരു ഡിസ്പോസിബിൾ ഗ്ലാസിൽ നൽകിയ മദ്യം നക്കികുടിക്കുന്ന നായയ്ക്കരികിൽ യുവാക്കൾ ഇരിക്കുന്നതും വിഡിയോയിൽ കാണാം.

സംഭവത്തിന്റെ വിഡിയോ ആനിമൽ വെൽഫയർ ബോർഡ് ഓഫ് ഇന്ത്യയിലെ മൃഗക്ഷേമപ്രതിനിധി പൂനം ബാഗ്രി ഷെയർ ചെയ്തിരുന്നു. പൊലീസിനെയും ക്ഷീരവികസന മന്ത്രി പുരുഷോത്തം രൂപാല തുടങ്ങിയവരെ ടാഗ് ചെയ്ത് ഇതിനെന്താണ് നടപടിയെന്ന് ചോദിച്ചു. ഇത്തരക്കാർ ജനങ്ങളുടെയും നായ്ക്കളുടെയും ജീവിതം ദുസഹമാക്കുകയാണെന്ന് അവർ കുറിച്ചു.

പരാതി അന്വേഷിക്കാൻ സവായ് മധോപുർ പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതായി രാജസ്ഥാൻ പൊലീസ് ഹെൽപ് ലൈൻ മറുപടി നൽകി.

English Summary:

Puppy Drinks Alcohol In Rajasthan, Internet Demands Action

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com