ADVERTISEMENT

ലോകത്തിലെ ഏറ്റവും വലിയ കപ്പലായ ഐക്കൺ ഓഫ് ദ സീസിൽ ചീഫ് ഡോഗ് ഓഫിസറായി ഗോൾഡൻ റിട്രീവർ. ആറ് മാസം പ്രായമുള്ള പെണ്‍ നായ റോവർ ആണ് സ്ഥാനമേറ്റത്. ഒരു കപ്പലിൽ ജോലി ചെയ്യുന്ന ആദ്യത്തെ നായ എന്ന നേട്ടമാണ് റോവർ സ്വന്തമാക്കിയത്. അലിസൺ ഹബിളാണ് റോവന്റെ കാര്യങ്ങളെല്ലാം നോക്കുന്നത്. ഈ കപ്പലിന്റെ ഉടമസ്ഥരായ റോയൽ കരീബിയനിൽ വർഷങ്ങളായി ജോലി ചെയ്യുന്നയാളാണ് അലിസൺ.

പ്യൂട്ടോറിക്കോയിൽ നിന്നാണ് റോവർ കപ്പലിലേക്ക് കയറുന്നത്. കഴിഞ്ഞ ദിവസം സ്റ്റൈലിഷ് ലുക്കിൽ എസ്‌യുവി കാറിലാണ് വന്നിറങ്ങിയത്. കപ്പലിലെ യാത്രക്കാർക്ക് സന്തോഷവും വിനോദവും പകരുന്നതാണ് റോവറിന്റെ ജോലി. നിരോധിക്കപ്പെട്ട വസ്തുക്കൾ കപ്പലിൽ കയറ്റുന്നുണ്ടെങ്കിൽ മണത്തറിഞ്ഞ് ജോലിക്കാരെ അറിയിക്കാനും റോവറിന്റെ സഹായമുണ്ടാകും. ജീവനക്കാരുടെ മാനസികാരോഗ്യത്തിനും റോവറിന്റെ സാന്നിധ്യം ഉപകാരമാകുമെന്നാണ് കമ്പനി വിശ്വസിക്കുന്നത്.

ക്യാപ്റ്റനൊപ്പം റോവർ (ROYAL CARIBBEAN INTERNATIONAL/INSTAGRAM)
ക്യാപ്റ്റനൊപ്പം റോവർ (ROYAL CARIBBEAN INTERNATIONAL/INSTAGRAM)

കപ്പലിൽ റോവറിനെ കയറ്റുന്നതിൽ ചിലർക്ക് എതിർപ്പുമുണ്ട്. കപ്പൽയാത്ര റോവറിന്റെ ആരോഗ്യത്തെ മോശമാക്കുമെന്നാണ് ചിലർ പറയുന്നത്. ഇത് യാത്രക്കാരുടെ ആരോഗ്യത്തെയും ബാധിക്കാം. നായയെ പേടിയുള്ള യാത്രക്കാർക്ക് റോവർ ഒരു തലവേദനായാകാമെന്നും ഒരു വിഭാഗം ആരോപിക്കുന്നു. എന്നാൽ യാത്രക്കാർ കൂടുതൽ ഉന്മേഷവും ഉത്സാഹവും നൽകാൻ റോവറിന്റെ സാന്നിധ്യം സഹായകമാകുമെന്നാണ് ചിലർ പറയുന്നത്. അവസാനഘട്ട പരീക്ഷണത്തിൽ ഓട്ടത്തിൽ നിൽക്കുന്ന കപ്പൽ ജനുവരി 27 ന് മിയാമിയിൽ നിന്ന് ആദ്യയാത്ര തുടങ്ങും.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com