ADVERTISEMENT

മിക്ക ആളുകള്‍ക്കും ഹെൽമറ്റ് വണ്ടിയിൽ തന്നെ വച്ച് പോകുന്ന ശീലമുണ്ട്. തിരിച്ചുവരുമ്പോൾ ഒന്നും നോക്കാതെ ഹെൽമറ്റ് തലയിൽ വയ്ക്കുകയും ചെയ്യും. ഇനി എവിടെയെങ്കിലും പോയി തിരിച്ചുവരുമ്പോൾ ഹെൽമറ്റ് പരിശോധിക്കുന്നത് നല്ലതാണ്. പാമ്പുകളുടെ പ്രധാന വിശ്രമ സ്ഥലമായി മാറിയിരിക്കുകയാണ് ഹെൽമറ്റ്.

കഴിഞ്ഞ ദിവസം സമാനരീതിയിൽ ഒരു വിഡിയോ പുറത്തുവന്നിരുന്നു. ഹെൽമറ്റിന്റെ റക്സീന്റെ അകത്ത് ഒളിച്ചിരുന്ന കുഞ്ഞൻ മൂർഖൻ പാമ്പിനെ യുവാവ് പുറത്തെടുക്കുന്നതാണ് ദൃശ്യങ്ങൾ. കമ്പികൊണ്ട് പരിശോധന നടത്തുന്നതിനിടെയാണ്  ഒളിച്ചിരുന്ന പാമ്പ് പുറത്തേക്ക് വന്നത്. പാമ്പിനെ പുറത്തേക്കിടാൻ ശ്രമിച്ചെങ്കിലും അത് അകത്തുതന്നെ കറങ്ങിനിൽക്കുകയായിരുന്നു. കു​ഞ്ഞൻ പത്തിവിടർത്തി പ്രതിരോധിക്കുകയും പിന്നീട് പതുക്കെ തറയിലേക്ക് ഇറങ്ങുകയും ചെയ്തു.

English Summary:

Snake Found Hiding Inside A Bike Helmet In This Chilling Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com