ADVERTISEMENT

മരത്തിൽ നിന്ന് പൂക്കളും പഴങ്ങളും ലഭിക്കാറുണ്ട്. എന്നാൽ പണമോ? പണം കായ്ക്കുന്ന മരം ലോകത്ത് ഇല്ലെന്ന് തന്നെ പറയാം. എന്നാൽ ബിഹാറിലെ രാജ്ഗിരിയിലെ ഒരു മരം അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. മരം നിറയെ നാണയങ്ങൾ! മരത്തൊലിയിൽ നിന്നും ആളുകൾ നാണയങ്ങള്‍ പുറത്തെടുക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ നിമിഷനേരം കൊണ്ട് വൈറലാവുകയായിരുന്നു.

മരത്തിൽ നിറയെ നാണയങ്ങൾ തറച്ചുനിൽക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. അത് ഓരോന്നായി കല്ലുകൊണ്ട് കുത്തി പുറത്തെടുക്കുകയാണ് ആളുകൾ. മരക്കൊമ്പുകളിൽ നിന്നും സ്ത്രീയുൾപ്പെടെയുള്ളവർ നാണയങ്ങൾ ശേഖരിക്കാൻ ശ്രമിക്കുന്നുണ്ട്.

മരം നിൽക്കുന്നയിടം പണ്ട് പുണ്യസ്ഥലമായി കണ്ടിരുന്നു. അന്ന് വിശ്വാസികൾ നാണയങ്ങൾ എറിഞ്ഞ് പ്രാർഥിക്കുമായിരുന്നു. അന്ന് മരത്തിൽ തറച്ചിരുന്ന നാണയങ്ങൾ കാലക്രമേണ മരം വളരുന്നതിനനുസരിച്ച് മരത്തൊലിയാൽ മൂടപ്പെടുകയായിരുന്നു. ഇതാണ് ആളുകൾ ഇപ്പോൾ കല്ലുകൊണ്ട് കുത്തിയെടുക്കുന്നത്. പണം കായ്ക്കുന്ന മരമെന്ന് പറയുന്നത് ശരിവയ്ക്കുന്നതാണ് ഈ വിഡിയോയെന്ന് ചിലർ കുറിച്ചു. കുറച്ചുനാണയങ്ങൾക്കു വേണ്ടി ആളുകൾ മരത്തെ കല്ലുകൊണ്ട് കുത്തി നശിപ്പിക്കുകയാണെന്നും ചിലർ വാദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com