ADVERTISEMENT

തമിഴ്നാട് ധനുഷ്കോടിയിൽ മത്സ്യത്തൊഴിലാളുടെ വലയിൽ 10 ആമകൾ കുടുങ്ങി. ഒലിവ് റിഡ്‌ലെ ഇനത്തിൽപ്പെട്ട ആമകളാണ് മീനുകൾക്കൊപ്പം വലയിലെത്തിയത്. ഇവയെ സുരക്ഷിതമായി കടലിലേക്ക് തന്നെ തിരിച്ചുവിട്ടു. ‘കടൽ ഓസൈ’ എന്ന പ്രാദേശിക റേഡിയോ ചാനൽ പ്രതിനിധിയാണ് വിഡിയോ പകർത്തിയത്. അദ്ദേഹം ആമയെ എങ്ങനെ സുരക്ഷിതമായി വലയ്ക്കു പുറത്ത് എത്തിക്കണമെന്ന് നിർദേശിക്കുന്നുണ്ട്.

തിരമാലകൾ കരയോടടുക്കുമ്പോൾ മത്സ്യത്തൊഴിലാളികൾ പൊക്കിപിടിക്കും. പിന്നീട് ആമയെ പുറത്തിറക്കാനുള്ള ശ്രമം തുടരും. ആമയുടെ മുൻകാലുകളിൽ പിടിച്ച് പുറത്തേക്കിടാൻ ശ്രമിച്ച മത്സ്യത്തൊഴിലാളിയെ വിഡിയോ പകർത്തുന്നയാൾ തടഞ്ഞു. അങ്ങനെ ചെയ്താൽ മുൻകാലുകൾ അറ്റുവീഴുമെന്നും പുറംതോടിൽ പിടിച്ച് പൊക്കിയിടണമെന്നും അദ്ദേഹം പറഞ്ഞു. ആമ വലയ്ക്കുപുറത്ത് എത്തുമ്പോൾ കൂടെ ചില മീനുകളും രക്ഷപ്പെടുന്നുണ്ട്. 

സംഭവത്തിന്റെ വിഡിയോ ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹുവാണ് എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ചത്. തമിഴ്നാട് തീരദേശ പുനരുദ്ധാരണ മിഷന്റെ കീഴിൽ 35 ഗ്രാമങ്ങളിലെ ജനങ്ങൾക്കായി ട്രെയിനിങ് പ്രോഗ്രാം നടത്താൻ പ്ലാനുണ്ടെന്ന് സുപ്രിയ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com